വയനാടിന് സഹായവുമായി ഹാഫിസ് അദ്ഹം ഉസ്താദ്
അമിനി: വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ ബാധിക്കപ്പെട്ടവർക്കായി സഹായവുമായി വ്യാപാരി ഹാഫിസ് അദ്ഹം ഉസ്താദ്.
തൻ്റെ കടയിലുള്ള രണ്ട് ലക്ഷത്തിൽ പരം രൂപ വിലയുള്ള ഡ്രസ്സുകൾ വയനാട്ടിലെ ദുരിത ബാധിർക്ക് നൽകി കൊണ്ട് മാതൃകയായിരിക്കുന്നു കിൽത്താൻ ദ്വീപുകാരനായ ഹാഫിസ് അദ്ഹം ഉസ്താദ്. സുന്നീ പ്രസ്ഥാനങ്ങളുടെ മുൻ നിരയിലൂടെ വളർന്ന വന്ന അദ്ദേഹം ഇതിനു മുമ്പ് പ്രളയസമയത്തും നടത്തിയ ഇത്തരം മാതൃകായോഗ്യമായ പ്രവർത്തനങ്ങൾ ശ്രദ്ധ നേടീട്ടുണ്ട്. കാരന്തൂർ മർകസ് ഹിഫ്ളുൽ ഖുർആൻ കോളേജ് പൂർവ്വ വിദ്യാർത്ഥിയും കിൽത്താൻ ദ്വീപിലെ മൂപ്പന കദിയോട പൂക്കുഞ്ഞിക്കോയ ഹാജിയുടെയും, മാളിക ഹാജറാബിയുടെയും മകനാണ് അദ്ഹം . അമിനി ദ്വീപിലാണ് അദ്ദേഹം വിവാഹം കഴിച്ചിട്ടുള്ളത്. അവിടെയാണ് അദ്ദേഹത്തിൻ്റെ കച്ചവട സ്ഥാപനവും നിലകൊള്ളുന്നത്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- കിൽത്താൻ ദ്വീപിൽ ഫിഷിങ് ഹാർബർ നിർമാണത്തിനായി കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ ഇടപെടൽ.
- കായിക മേഖലയിൽ കിൽത്താൻ ദ്വീപിനോട് അവഗണന, ഇടപെട്ട് ഹൈകോടതി
- ബിയ്യകോയാ ക്ഷണിച്ചു, സ്നേഹപൂർവ്വം ഹംദുള്ളാ സ്വീകരിച്ചു
- ബേപ്പൂരിലെ പോർട്ട് ഓഫീസ് എൽ.സി.എം.എഫ് കോമ്പൗണ്ടിലേക്ക് മാറ്റി
- വ്യാജ ഐഡി ഉപയോഗിച്ച് കപ്പൽ കയറാൻ ശ്രമം, രണ്ടുപേർ അറസ്റ്റിൽ