DweepDiary.com | ABOUT US | Tuesday, 05 November 2024

വയനാടിന് കൈത്താങ്ങ്; ദുരിത ബാധിതർക്ക് സഹായമെത്തിക്കാൻ ലക്ഷദ്വീപും

In main news BY Web desk On 31 July 2024
കവരത്തി: വയനാട് മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ ദുരിത്തിലായ കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ ലക്ഷദ്വീപ് സമൂഹവും. മത സംഘടനകൾ, ക്ലബ്ബുകൾ, യുവജന സംഘങ്ങൾ, രാഷ്ട്രീയ പാർട്ടികൾ എന്നിങ്ങനെ നിരവധി പേരാണ് സഹായമെത്തിക്കാൻ മുന്നിട്ട് വന്നിരിക്കുന്നത്.
ലക്ഷദ്വീപിന്റെ മുഴുവൻ ദ്വീപുകളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട് വീടാന്തരം ദുരിത ബാധിതമായിരിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയുള്ള ഉപകാരപ്രദമായ സാമഗ്രികൾ ശേഖരിച്ച് നേരിട്ട് വയനാട് റിലീഫ് കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടർ മുഖാന്തിരം നൽകുന്ന പദ്ധതി ആരംഭിച്ചു. ചേത്ത്ലാത്ത് എസ്.വൈ.എസ് ലുങ്കി, ഷർട്ട്, ടീ ഷർട്ട്, നൈറ്റി, മാക്സി, ചുരിദാർ, കുട്ടികളുടെ ഡ്രസ്സ്, തോർത്ത്, ചെരുപ്പ്, പായ, വിരിപ്പ്, പുതപ്പ്, ബ്രഷ്, പേസ്റ്റ്, സോപ്പ്, പ്ലൈറ്റ്, ഗ്ലാസ്സ് തുടങ്ങിയ അവശ്യ വസ്തുക്കൾ ശേഖരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം നൽകിയും നിരവധി പേർ.
ഉരുൾപൊട്ടിൽ അകപ്പെട്ട് മരണപ്പെട്ടവർക്ക് വേണ്ടിയും അപകടത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയും എല്ലാ മദ്റസകളിലു൦ പള്ളികളിലു൦ പ്രതൃക൦ ദുആഅ് ചെയ്യണമെന്ന് കൽപേനി ഖാസി ഹൈദർ മുസ്ലിയാർ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY