DweepDiary.com | ABOUT US | Friday, 29 March 2024

ബാഗും മൊബൈല്‍ ഫോണും മോഷ്ടിച്ച യുവാവിനെ പിടികൂടി

In main news BY Admin On 23 August 2014
കോഴിക്കോട്(22.8.14):- കില്‍ത്താന്‍ സ്വദേശി അഷ്റഫ് മാസ്റ്റര്‍(ഹിന്ദി) മംഗലാപുരത്തില്‍ നിന്ന് എറണാകുളം വഴി നാട്ടിലേക്ക് പുറപ്പെടാനിരിക്കേയാണ് പറ്റിക്കലിനിരയായത്. മംഗലാപുരം ടൗണില്‍ നിന്ന് പരിചയപ്പെട്ട ചെത്ത്ലാത്ത് സ്വേദേശിയെന്നും യാസീനെന്നും സ്വയം പരിചയപ്പെടുത്തിയ യുവാവാണ് പറ്റിച്ചത്. തന്റെ മൊബൈലിലെ പൈസ തീര്‍ന്നെന്നും സുഹൃത്തിന് ഫോണ്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടപ്പോള്‍ അഷ്റഫ് മാസ്റ്റര്‍ ഫോണ്‍ കൊടുത്തു. ടിക്കറ്റിന്റെ ആവശ്യത്തിന് യാസീനെ തന്റെ ബാഗും ചുമതലപ്പെടുത്തി പോയി തിരിച്ച് വന്നപ്പോളാണ് തന്റെ ബാഗും മൊബൈലുമായി മുങ്ങിയ കാര്യം ബോധ്യമാകുന്നത്. പരിസരം മൊത്തം അന്വേഷണം നടത്തിയിട്ടും പ്രതിയെ കിട്ടാതായപ്പോള്‍ ഇദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് ആളെ തിരിച്ചറിഞ്ഞു. ഇദ്ദേഹത്തിന്റെ ഫോട്ടോ സംഘടിപ്പിക്കുകയും ദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുകയും ചെയ്തു. ഇതില്‍ പ്രത്യേക താല്‍പര്യം കാണിച്ച് LSA വിദ്യാര്‍ത്ഥികള്‍ അന്വേഷിക്കുകയും അവസാനം 5 ദിവസത്തിന് ശേഷം കോഴിക്കോട് ഓയാസീസ് ലോഡ്ജില്‍ വെച്ച് പ്രതിയെ വിദ്യാര്‍ത്ഥികള്‍ തന്നെ പിടികൂടുകയായിരുന്നു. LSA വൈസ് പ്രസിഡന്റ് മുഹമ്മദ് ജുനൈദും സംഘവും ഇതിന് വേണ്ടി നടത്തിയ പ്രയത്നം പ്രത്യേകം പ്രശംസനീയമാണ് . മൊബൈല്‍ ഒഴികെയുള്ള സാധനങ്ങള്‍ അഷ്റഫ് മാസ്റ്റര്‍ക്ക് തിരിച്ച് നല്‍കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY