DweepDiary.com | ABOUT US | Sunday, 21 July 2024

തീവ്രത കുറയാതെ മഴ; ലക്ഷദ്വീപിൽ "ഓറഞ്ച് അലർട്ട്"

In main news BY Web desk On 22 June 2024
കവരത്തി: ലക്ഷദ്വീപിൽ കനത്ത മഴ തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ലക്ഷദ്വീപിൽ 22.06.2024 ന് നൽകിയിരുന്ന മഞ്ഞ ജാഗ്രത നിർദ്ദേശം (Yellow Alert) ഓറഞ്ച് ജാഗ്രത നിർദ്ദേശമായി (Orange Alert) കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതിക്കിയിരിക്കുന്നു.
22-06-2024 മുതൽ 26-06-2024 വരെ കേരള - കർണ്ണാടക - ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർശന നിർദ്ദേശമുണ്ട്. തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ അപകാട സാധ്യത കണക്കിലെടുതതാണ് അറിയിപ്പ്.
ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY