DweepDiary.com | ABOUT US | Friday, 29 March 2024

"യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ഫസ്റ്റ്, സെക്കന്‍ഡ് ക്ലാസ് കാന്‍റീനുകളില്‍ നിങ്ങള്‍ക്കുള്ള ബില്ല് തയ്യാറായിട്ടുണ്ട്!"

In main news BY Admin On 19 July 2014
കൊച്ചി(19.07.14):- കപ്പലില്‍ കയറിപറ്റാന്‍ ടിക്കറ്റിനായി പെടാപ്പാട്പ്പെടുന്ന ദ്വീപുവാസികള്‍ക്ക് വീണ്ടും ഇരുട്ടടി! ലക്ഷദ്വീപിലെ മുഴുവന്‍ യാത്രാ കപ്പലുകളിലും ഒന്നാം ക്ലാസ് രണ്ടാം ക്ലാസ് കാന്‍റീനുകളില്‍ ഊണ് അടക്കമുള്ള വിവിധ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് വില കുത്തനെ കൂട്ടി. നേരത്തെ ഒന്നും രണ്ടും ക്ലാസ്സുകളില്‍ തുല്ല്യവില ഈടാക്കിയിരുന്നത് നിര്‍ത്തി. കൂടാതെ എല്ലാവര്‍ഷവും ജൂണ്‍ 1നു 10% വിലവര്‍ദ്ധിപ്പിക്കാനും SPORTS'നു (Society for Promotion of Nature Tourism and Sports) അനുമതി നല്‍കി. ലക്ഷദ്വീപ് കപ്പലുകളിലും മറ്റു വിനോദ സഞ്ചാര മേഖലയും നിയന്ത്രിക്കുന്ന ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമാണ് സ്പോര്‍ട്സ്. ഇതോടെ ഇനിമുതൽ യാത്രക്കാർ കപ്പലിലെ ചെലവിനുകൂടി കരുതേണ്ടിയിരിക്കുന്നു. ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ് കഴിവ് തെളിയിച്ചവരെന്ന് പാടിനടക്കുന്നവർ വിളമ്പിവെക്കുന്ന ഫൈവ്സ്റ്റാർ ഭക്ഷണത്തിന്റെ പരിണിതഫലം വയറിളക്കവും നാവുകടിയുമെന്ന് ലക്ഷദ്വീപിലെ കപ്പലുകളിലേ കാന്റീൻ ഭക്ഷണം കഴിച്ചവർക്കുളള അനുഭവങ്ങളുടെ ഇടയിലേക്ക് ഭക്ഷണ വിലവർദ്ധനവും കൂടിയാകുമ്പോൾ അവ രുചിിക്കാതെ തന്നെ വയറ് നിറയും. സ്പോര്‍ട്സിന് വേണ്ടി മാനേജിങ്ങ് ഡയറക്ടര്‍ ഡി. കാര്‍ത്തികേയനാണ് ഈ മാസം 14നു ഉത്തരവിറക്കിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഇതിന് അംഗീകാരം കൊടുത്തിട്ടുണ്ട്. ഉത്തരവിറക്കി അഞ്ച് ദിവസമായിട്ടും പൊതുജനങ്ങളെ അറിയിക്കാനും ഭരണകൂടം ഇതുവരേയായി തയ്യാറായിട്ടില്ല. ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വെബ്സൈറ്റിലോ ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള ലക്ഷദ്വീപ് ടൈസിലോ ഇതുവരേയായി ഇതു സംബന്ധമായ ഒരു അറിയിപ്പും നല്‍കിയിട്ടില്ല. ഭരണകൂടം ജനാതിപത്യ വിരുദ്ധമായ, ഏകപക്ഷീയമായി തീരുമാനങ്ങള്‍ രഹസ്യമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

നിലവിലെ വിലവര്‍ദ്ധന ഇങ്ങനെ:-

SHARE YOUR FEEDBACK

RECENT IN THIS CATEGORY