വികസിത് ഭാരത് സങ്കൽപ് യാത്രയ്ക്ക് തുടക്കമായി

കവരത്തി: 'വികസിത് ഭാരത് സങ്കൽപ്' യാത്രയ്ക്ക് ലക്ഷദ്വീപിൽ ഇന്ന് തുടക്കമായി.
കവരത്തി സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് സന്ദീപ് കുമാർ ഐ എ എസ് ഫ്ലാഗ് ഓഫ് ചെയ്തു. അർജുൻ മോഹൻ ഐ എ എസ് , എസ് പി സമീർ ശർമ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള പ്രധാന ചുവടുവയ്പ്പ് എന്ന നിലയിൽ ആവിഷ്കരിച്ചിട്ടുള്ളതാണ് 'വികസിത് ഭാരത് സങ്കൽപ് യാത്ര'. 2024 ജനുവരി 25 നുള്ളിൽ 2.55 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളും 3,600 ലധികം നഗര തദ്ദേശസ്ഥാപനങ്ങളും ഉൾപ്പെടെ രാജ്യത്തെ എല്ലാ ജില്ലകളിലും ഈ പ്രചാരണ പരിപാടി നടത്താനാണ് ലക്ഷ്യമിടുന്നത്.