ഡിവിഷനുകൾ ഏകീകരിക്കാൻ നിർദേശം: സ്കൂളുകൾ വെട്ടിച്ചുരുക്കാനുള്ള ഭരണകൂട നീക്കമെന്ന് ആരോപണം
കവരത്തി: ദ്വീപുകളിലെ സ്കൂളുകൾ വെട്ടിക്കുറക്കുന്നതിൻ്റെ ഭാഗമായി ഓരോ ദ്വീപിലെയും ജൂനിയർ ബേസിക് സീനിയർ ബേസിക് സ്കൂളുകളിലെ മൂന്നു മുതലുള്ള ക്ലാസുകൾ ഒറ്റ കുടക്കീഴിൽ കൊണ്ട് വരാൻ സ്ഥലത്തെ സീനിയർ സെക്കൻഡറി സ്കൂളുകളിൽ എന്തെല്ലാം സാധ്യത ഉണ്ട് എന്നാരായാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
ഒക്ടോബർ 25 ന് ക്ലാസ് ഡിവിഷൻ ചുരുക്കുന്നതിന്റെ ഭാഗമായി ഇറക്കിയ ഉത്തരവ് പ്രകാരം ഒരു ക്ലാസിൽ 40 കുട്ടികൾ ഉൾകൊള്ളുന്ന രൂപത്തിലാകണം. തൊട്ടടുത്ത ക്ലാസുകൾ ഒന്നാക്കി ക്ലാസ് റൂം വലുതാക്കാനും ക്ലാസ് മുറികൾക്ക് 40 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണം ആവശ്യമാണ് എന്നും ക്ലാസിൽ 40 വിദ്യാർഥികളിൽ കൂടുതലുണ്ടായാൽ ഭൂമി കണ്ടെത്തണമെന്നും ഇതിന് റവന്യൂ വകുപ്പുമായി കൂടിയാലോചിച്ച് തൊട്ടടുത്തുള്ള സർക്കാര് ഭൂമിയുടെ സാധ്യത നോക്കാനും നവംബർ 10ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ക്ലാസുകളുടെ ഏകീകരണം നടപ്പാക്കുന്നത് ഭരണകൂടത്തിന്റെ നയപരമായ തീരുമാനത്തിൽപ്പെട്ടതാണ് എന്നും ഉത്തരവിൽ പറയുന്നു. കോടതി നടപടിയെ മറികടക്കാനാണ് ഈ പരാമർശം എന്നും നിരീക്ഷകർ ചൂണ്ടികാണിക്കുന്നു. നവംബർ 15 നകം നടപടികൾ പൂർത്തിയാക്കാണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. നേരത്തെ ധാരാളം സ്കൂളുകൾ വെട്ടിക്കുറക്കുകയും അധ്യാപക നിയമനങ്ങൾ നടത്താതെയും അഡ്മിനിസ്ട്രേറ്റർ അപ്രഖ്യാപിത നിയമന നിരോധനം തുടരുന്നുണ്ട്.
ഒക്ടോബർ 25ന് ക്ലാസ് ഡിവിഷനുകൾ വെട്ടിച്ചുരുക്കാനുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു.വിദ്യാർഥികളുടെ എണ്ണം അടിസ്ഥാനമാക്കി സ്കൂളുകളുടെ നിലവിലെ ഡിവിഷനുകളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് നടത്തിയ അവലോകനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. വിദ്യാർഥികളുടെയും ക്ലാസ് റൂമിന്റെയും അനുപാതത്തിൽ ഏറ്റക്കുറച്ചിലുണ്ട് എന്ന് കണ്ടെത്തി എന്നാണ് വിദ്യാഭ്യാസ വകുപ്പ് അന്ന് പുറത്തിറക്കിയ ഉത്തരവിലൂടെ അവകാശപ്പെട്ടത്. ഡിവിഷനുകളുടെ എണ്ണം പുനക്രമീകരിക്കുന്നതിന് പ്രിൻസിപ്പൽമാരോട് രൂപരേഖ തയ്യാറാക്കാനും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
വിഷയത്തിൽ എസ് എം സി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒക്ടോബർ 31 ന് ഹൈക്കോടതി സ്‌റ്റേ നൽകുകയും ചെയ്തിരുന്നു. വിദ്യാര്‍ഥി അധ്യാപക അനുപാതവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ അടങ്ങിയിരിക്കുന്ന വ്യവസ്ഥകള്‍ ലംഘിക്കുന്നില്ല എന്ന് വിദ്യാഭ്യാസവകുപ്പ് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. അതോടൊപ്പം വിദ്യാഭ്യാസ വകുപ്പിന് നടപടിയുമായി മുന്നോട്ടുപോകാം എന്നും എന്നാൽ വിദ്യാർഥികളുടെ അവകാശങ്ങൾ ലംഘിക്കരുത് എന്നും സ്റ്റേ ഉത്തരവിൽ പറഞ്ഞിരുന്നു.ഡിവിഷൻ ഏകീകരണം നടന്നാൽ സ്കൂളുകൾ വെട്ടിച്ചുരുക്കുകയും അതുവഴി അധ്യാപകരെ ജോലിയിൽ നിന്നും പിരിച്ചുവിടലാണ് ഭരണകൂടത്തിന്റെ നീക്കമെന്ന ആരോപണം ഉയരുന്നുണ്ട്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനം ആചരിച്ചു
- ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ കൽപ്പേനി എൻ സി പി എസ്സിന്റെ പ്രതിഷേധ മാർച്ച്
- ടിക്കറ്റ് റിലീസിംങ്ങിന് വെറും മൂന്ന് മിനിറ്റ് മുമ്പ് സന്ദേശം; യാത്രക്കാർ പ്രതിസന്ധിയിൽ
- കടലൊഴുക്കിൽ മുങ്ങിത്താണ യുവാവിന് രക്ഷകരായി ഫയര്‍ ഫോഴ്സ്
- അമിനി ഫുട്ബോൾ അസോസിയേഷന് റീത്ത് സമർപ്പിച്ച് പ്രതിഷേധം