DweepDiary.com | ABOUT US | Sunday, 10 December 2023

ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ കുറിച്ച് പഠനം; ദേശീയ അംഗീകാരം സ്വന്തമാക്കി മലയാളി

In main news BY P Faseena On 09 November 2023
കൊച്ചി: പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട പഠനത്തിന് ദേശീയ അംഗീകാരം സ്വന്തമാക്കി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സി എം എഫ് ആർ ഐ) ആൽവിൻ ആന്റോ. പരിസ്ഥിതി സംബന്ധമായ പഠനങ്ങൾക്കുള്ള 2023-ലെ ഹാഖ് ഷാ മെമ്മോറിയൽ അവാർഡാണ് ആൽവിനെ തേടിയെത്തിയത്. രണ്ട് ലക്ഷം രൂപയും പ്രതിപത്രവുമടങ്ങുന്നതാണ് അവാർഡ്. ഗവേഷണവിഭാഗത്തിലാണ് ആൽവിൻ നേട്ടം സ്വന്തമാക്കിയത്.
കാലാവസ്ഥാ മാറ്റം പോലുള്ളവ മൂലം പവിഴപ്പുറ്റുകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ ആൽവിൻ ചൂണ്ടിക്കാട്ടി. അടുത്ത ജനുവരി അഞ്ചിന് വഡോദരയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
ഗവേഷണം, വികസനം തുടങ്ങിയ മേഖലകളിൽ പ്രതിവർഷം ഗുജറാത്ത് എക്കോളജി സൊസൈറ്റിയുടെ (ജി ഇ എസ്) നേതൃത്വത്തിലാണ് അവാർഡ് സമ്മാനിക്കുന്നത്. സമുദ്രമേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളിൽ തത്പരനായ ആൽവിൻ മികച്ച ഡൈവിങ് മാസ്റ്റർ കൂടിയാണ്. ഇന്ത്യൻ സമുദ്രമേഖലയിലെ നിരവധി പഠനങ്ങളുടെ ഭാഗം കൂടിയാണ് ആൽവിൻ. സമുദ്ര സസ്തനികളെ കുറിച്ചുള്ള സിഎംഎഫ്ആർ ഐയുടെ സർവേ സംഘത്തിലും അംഗമാണ് ആൽവിൻ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY