DweepDiary.com | ABOUT US | Sunday, 10 December 2023

ലക്ഷദ്വീപ് സ്കൂൾ യൂണിഫോം: അദ്ധ്യാപകർക്ക് ഗൃഹസന്ദർശനം, രക്ഷിതാക്കൾക്ക് കൗൺസിലിംഗ് ; ഉത്തരവിൽ പിടിമുറുക്കി വിദ്യാഭ്യാസ വകുപ്പ്

In main news BY P Faseena On 21 September 2023
കവരത്തി: വിവാദ സ്കൂൾ യൂണിഫോം ഉത്തരവിൽ വീണ്ടും കർശന നടപടിയുമായി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്. പുതിയ പാറ്റേൺ സ്റ്റിച്ചഡ് യൂണിഫോം സ്കൂളിലെ എല്ലാ വിദ്യാർഥികളും വാങ്ങണമെന്നാണ് വിദ്യാഭ്യാസ ഡയറക്ടർ രാകേഷ് ദഹിയ ഡാനിക്സ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
പുതിയ യൂണിഫോം ഉത്തരവിലൂടെ വിദ്യാർത്ഥികൾക്കിടയിൽ ഐക്യവും സാഹോദര്യവും ഉറപ്പുവരുത്തുമെന്നാണ് വകുപ്പിന്റെ ന്യായീകരണം. ഒരു വിദ്യാർഥി വിതരണം ചെയ്യുന്ന നിയുക്ത യൂണിഫോം അല്ലാതെ മറ്റ് വസ്ത്രങ്ങൾ ധരിച്ച് സ്കൂളിൽ എത്തുകയാണെങ്കിൽ പ്രിൻസിപ്പൽമാരും അദ്ധ്യാപകരും വിദ്യാർഥിക്ക് വാക്കാൽ നിർദ്ദേശം നൽകണം. നിർദ്ദേശം അവഗണിച്ചാൽ വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് രേഖാമൂലമുള്ള ഉപദേശം നൽകണം. ഏകീകൃത നയം വിശദീകരിക്കുകയും വിദ്യാർഥി അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രക്ഷിതാക്കളുടെ സഹകരണം അദ്ധ്യാപകർ ആവശ്യപ്പെടണം. ഇത്തരത്തിൽ നിശ്ചിത യൂണിഫോം ധരിക്കാതെ എത്തുന്ന വിദ്യാർഥികളുടെ വീട് അദ്ധ്യാപകർ സന്ദർശിക്കാണമെന്നും രക്ഷിതാക്കൾക്ക് കൗൺസിലിംഗ് നൽകണമെന്നും വീണ്ടും തുടർന്നാൽ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY