വധശ്രമക്കേസ്: അപ്പീലില്‍ വാദം തുടങ്ങി
കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലടക്കമുളള പ്രതികള്‍ക്ക് കവരത്തി സെഷന്‍സ് കോടതി തടവുശിക്ഷ വിധിച്ചതിനെതിരെ ഹൈക്കോടതിയിലുള്ള അപ്പീല്‍ ഹരജിയില്‍ വാദം തുടങ്ങി.
ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ആഗസ്റ്റ് 22 ന് റദ്ദാക്കിയിരുന്നു. ഹൈക്കോടതിയോട് ആറാഴ്ചയ്ക്കകം വിഷയം വീണ്ടും പരിഗണിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ജസ്റ്റിസ് എന്‍ നാഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ എം പിയുടെ ശിക്ഷ മരവിപ്പിച്ച നടപടി നിയമപരമല്ലെന്ന് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഇതുസബന്ധിച്ച മുന്‍കാല വിധികളും ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 21 ന് വാദം തുടരും.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- കിൽത്താൻ ദ്വീപിൽ ഫിഷിങ് ഹാർബർ നിർമാണത്തിനായി കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ ഇടപെടൽ.
- കായിക മേഖലയിൽ കിൽത്താൻ ദ്വീപിനോട് അവഗണന, ഇടപെട്ട് ഹൈകോടതി
- ബിയ്യകോയാ ക്ഷണിച്ചു, സ്നേഹപൂർവ്വം ഹംദുള്ളാ സ്വീകരിച്ചു
- ബേപ്പൂരിലെ പോർട്ട് ഓഫീസ് എൽ.സി.എം.എഫ് കോമ്പൗണ്ടിലേക്ക് മാറ്റി
- വ്യാജ ഐഡി ഉപയോഗിച്ച് കപ്പൽ കയറാൻ ശ്രമം, രണ്ടുപേർ അറസ്റ്റിൽ