മെഡിക്കൽ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കവരത്തി: കേന്ദ്ര പൂളിൽ നിന്നുള്ള വിവിധ മെഡിക്കൽ ബിരുദ കോഴ്സുകളിലേക്ക് ലക്ഷദ്വീപ് കോട്ട വഴി പ്രവേശനം നേടുന്നതിന് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
നീറ്റ് പരീക്ഷയിൽ അർഹത നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. മുൻ വർഷത്തേക്കാൾ 4സീറ്റ് എം ബി ബി എസിൽ കേന്ദ്രം വർദ്ധന വരുത്തിയിട്ടുണ്ട്.
എം ബി ബി എസ് ഏഴ്,ബി ഡി എസ് രണ്ട്,
ബി എ എം എസ്, ബി എച്ച് എം എസ് മൂന്ന് സീറ്റുകളിലേക്കാണ് പ്രവേശനം ലഭിക്കുക. സെപ്റ്റംബർ 21ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.