DweepDiary.com | ABOUT US | Sunday, 10 December 2023

യാത്രാ കപ്പലില്‍ ടിക്കറ്റ് സംവരണം

In main news BY P Faseena On 19 September 2023
കവരത്തി: പാസഞ്ചര്‍ കപ്പലുകളിലെ എമര്‍ജന്‍സി ക്വാട്ട ടിക്കറ്റുകളില്‍ പരിഷ്‌കരണം. എം വി കവരത്തിയില്‍ ഫസ്റ്റ് ക്ലാസിൽ 192 സീറ്റും, സെക്കന്‍ഡ് ക്ലാസിൽ 190 ബങ്ക് 292 സീറ്റുകളായിട്ടാണ് പുതുതായി നിശ്ചയിച്ചിരിക്കുന്നത്. എം വി കോറല്‍സ്, ലഗൂണ്‍ എന്നീ കപ്പലുകളിൽ ഫസ്റ്റ് ക്ലാസ് പത്ത് സീറ്റും സെക്കന്‍ഡ് ക്ലാസ് 32 ബങ്ക് 342 സീറ്റുമാണ്. എം വി അറേബ്യന്‍ സി, ലക്ഷദ്വീപ് സി എന്നിവയില്‍ ഫസ്റ്റ് ക്ലാസ് എട്ട്, സെക്കന്‍ഡ് ക്ലാസ് 32, ബങ്ക് 191സീറ്റും. എം വി അമിനിയില്‍ 140 സീറ്റ് എന്നീ അടിസ്ഥാനത്തിലാണ് ടിക്കറ്റ് ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ കപ്പലുകളിലും രണ്ട് സീറ്റ് ഡിസബിള്‍ വ്യക്തികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. സേനയിലുള്ള വ്യക്തികള്‍ അവരുടെ ഡ്യൂട്ടി ഓര്‍ഡര്‍ ഇക്യൂ അപേക്ഷയ്‌ക്കൊപ്പം Ik-ports@nic.in എന്ന മെയിൽ വഴി അയക്കാം. പോലീസ്, ഐ ആര്‍ ബി എന്‍ ഉദ്യോഗസ്ഥര്‍ യാത്രയുടെ 48 മണിക്കൂര്‍ മുമ്പ് ഇ ക്യൂ അപേക്ഷ സമർപ്പിക്കണം. മെയിന്‍ലാന്‍ഡ് തുറമുഖങ്ങളില്‍ നിന്ന് കപ്പലുകള്‍ പുറപ്പെടുന്നതിന്റെ ആറുമണിക്കൂര്‍ മുമ്പും ദ്വീപുകളില്‍ നിന്ന് പുറപ്പെടുന്നതിന്റെ അരമണിക്കൂര്‍ മുമ്പും ഒഴിവുവന്ന ക്വാട്ട ടിക്കറ്റുകള്‍ ഓപ്പണ്‍ ക്വാട്ടയിലേക്ക് മാറും. കൊച്ചിയില്‍ നിന്ന് കവരത്തിയിലേക്കും കവരത്തിയില്‍ നിന്ന് കൊച്ചിയിലേക്കും 10 ബങ്ക് ക്ലാസ് സീറ്റുകള്‍ മാറ്റിവെക്കുമെന്നും പോര്‍ട്ട് ഡയറക്ടര്‍ വിശാല്‍ സാഹ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY