DweepDiary.com | ABOUT US | Monday, 25 September 2023

ഐഷ സുൽത്താനയുടെ ആരോപണം അടിസ്ഥാനരഹിതം: ലക്ഷദ്വീപ് യുവ മോർച്ച

In main news BY P Faseena On 02 June 2023
കവരത്തി: 'ഫ്‌ളഷ്' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഐഷ സുൽത്താന ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ലക്ഷദ്വീപ് യുവ മോർച്ച. ആയിഷോമ്മാബി എന്ന പേരിനപ്പുറം പ്രത്യേകിച്ച് ലേബൽ ഒന്നും എഴുതാൻ ഇല്ലാത്ത ഒരു സാധാരണ സ്ത്രീയെ ആയിഷ സുൽത്താന സിനിമ സംവിധായിക എന്ന മേൽവിലാസം നൽകിയ ബി.ജെ.പിക്കെതിരെ ഇപ്പോൾ ഐഷ ഉന്നയിക്കുന്ന ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ലക്ഷദ്വീപ് യുവ മോർച്ച സംസ്ഥാന പ്രസിഡന്റ്‌ മഹദാ ഹുസൈൻ പറഞ്ഞു.
ഐഷാ സുൽത്താന സംവിധാനം ചെയ്ത സിനിമ പണം മുടക്കിയ നിർമ്മാതാവ് ബീനാ കാസിം റിലീസ് ചെയ്യാൻ വിസമ്മതിച്ചത് നിർമ്മാതാവും സംവിധായികയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നം മാത്രമാണ്. അതിലേക്ക് ബി.ജെ.പിയെയും കേന്ദ്ര സർക്കാരിനെയും വലിച്ചിടുന്നത് തികച്ചും അപലപനീയമാണെന്നും സിനിമയുടെ ഉള്ളടക്കത്തിൽ ബി.ജെ.പിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയുമുള്ള കള്ളത്തരമാണ് പടച്ചു വിടുന്നതെങ്കിൽ ആ സിനിമയെ യുവ മോർച്ച എതിർക്കുമെന്നും ബീനാ കാസിമിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് ലക്ഷദ്വീപ് യുവ മോർച്ചാ സ്റ്റേറ്റ് പ്രസിഡന്റ് മഹദാ ഹുസൈൻ പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY