ലക്ഷദ്വീപ് എം.പിക്കെതിരായ കുറ്റം ഗുരുതരം; സുപ്രീംകോടതി

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ്
ഫെെസലിനെതിരെ ചുമത്തിയ കുറ്റം
ഗുരുതരമെന്ന് സുപ്രീംകോടതി. ഫൈസലിനെതിരായ പരാതിക്കാരന് 16 പരിക്കുകളുണ്ടായിരുന്നു എന്നാണ് ജസ്റ്റിസ് കെ.എം ജോസഫ് നിരീക്ഷിച്ചത്. ഫൈസലിനെതിരായ വിധി ഹൈക്കോടതി മരവിപ്പിച്ചതിനെതിരെ ദ്വീപ് ഭരണകൂടം നല്കിയ ഹര്‍ജിയിലാണ് കോടതി നിരീക്ഷണം നടത്തിയത്.
പരാതിക്കാരന്റെ പരിക്കുകള്‍ ഗുരുതരമാണെന്നും കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലായിരുന്നെങ്കില്‍ പരാതിക്കാരന് മരണംവരെ സംഭവിക്കുമായിരുന്നെന്ന് ഡോക്ടറുടെ സാക്ഷിമൊഴിയുണ്ടെന്നും കോടതി പറഞ്ഞു. രണ്ടാഴ്ചയോളം പരാതിക്കാരന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അപൂര്‍വമായ സാഹചര്യങ്ങളിലെ ഇത്തരം കേസുകളില്‍ വിധി സ്റ്റേ ചെയ്യാനാകൂവെന്നും ജസ്റ്റിസ് കെ.എം ജോസഫ് നിരീക്ഷിച്ചു. അത്തരം ഒരു സാഹചര്യം ഈ കേസില്‍ ഉണ്ടോ എന്ന് കോടതി പരിശോധിക്കും. ജനപ്രതിനിധികള്‍ക്ക് സാധാരണ പൗരന്മാര്ക്കുള്ള അവകാശം മാത്രമേയുള്ളൂ എന്ന് ജസ്റ്റിസ് ബിവി നാഗരത്ന വാദത്തിനിടെ പറഞ്ഞു.
ഹര്‍ജി അടുത്തമാസം 24 ലേക്ക് മാറ്റി. പ്രസക്തമായ എല്ലാ സാക്ഷിമൊഴികളും ഹാജരാക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് നിര്‍ദേശം നല്കി. ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവ് പുറത്തിറക്കിയിരുന്നു. കോടതികളില്‍ നിന്ന് തുടര്‍നടപടികള്‍ ഉണ്ടാകുന്നതുവരെ അയോഗ്യത പിന്‍വലിക്കുന്നു എന്നാണ് അയോഗ്യത പിന്‍വലിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്. അയോഗ്യതയുടെ ഭാവി ഈ ഹര്‍ജിയുടെ അന്തിമ തീര്പ്പോടെയാകും ഇനി തീരുമാനിക്കുക .

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഐഷ സുൽത്താനയുടെ ആരോപണം അടിസ്ഥാനരഹിതം: ലക്ഷദ്വീപ് യുവ മോർച്ച
- കേരള സ്റ്റോറിയെ പ്രത്സാഹിപ്പിച്ചവര് ദ്വീപിന്റെ പ്രശ്നം പറയുന്ന സിനിമയെ ഇരുട്ടിലാക്കുന്നു: ഐഷ സുല്‍ത്താന
- ലക്ഷദ്വീപില്‍ സ്കൂളുകള്‍ ജൂണ്‍ 12 ന് തുറക്കും
- 'ഫ്ലഷ്'സിനിമയുടെ നിർമാതാവ് ബീന കാസിമിനെതിരെ സംവിധായിക ഐഷ സുല്‍ത്താന
- മോശം കാലാവസ്ഥ: ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്