വനിതാ അഭിഭാഷകയോട് മോശമായി പെരുമാറി എന്ന ആരോപണം നേരിടുന്ന ലക്ഷദ്വീപ് ജില്ലാ ജഡ്ജ് അനില്‍കുമാറിന് സ്ഥലംമാറ്റം

കവരത്തി: വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന ലക്ഷദ്വീപ് ജില്ലാ ജഡ്ജ് കെ. അനില്‍കുമാറിന് സ്ഥലംമാറ്റം. ഹൈക്കോടതി രജിസ്ട്രാര്‍ ജി. ഗോപകുമാറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായി തരം താഴ്ത്തിയാണ് കോട്ടയത്തേക്ക് സ്ഥലംമാറ്റിയിട്ടുള്ളത്.
ലക്ഷദ്വീപ് സ്വദേശിയായ യുവ അഭിഭാഷകയാണ് കവരത്തി ജില്ലാ ജഡ്ജ് കെ. അനില്‍കുമാറിനെതിരെ പരാതി നല്‍കിയത്. ചേംബറില്‍ വെച്ച് കടന്നുപിടിച്ചെന്നാണ് അഭിഭാഷകയുടെ പരാതി. പുറത്തുപറയാതിരുന്നാല്‍ കേസുകളില്‍ അനുകൂല നിലപാടെടുക്കാമെന്ന് ജഡ്ജി വാഗ്ദാനം ചെയ്തെന്നും പരാതിക്കാരി പറയുന്നു. വിഷയത്തില്‍ അഭിഭാഷക ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ. അനില്‍ക്കുമാറിനെ പാലായിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഐഷ സുൽത്താനയുടെ ആരോപണം അടിസ്ഥാനരഹിതം: ലക്ഷദ്വീപ് യുവ മോർച്ച
- കേരള സ്റ്റോറിയെ പ്രത്സാഹിപ്പിച്ചവര് ദ്വീപിന്റെ പ്രശ്നം പറയുന്ന സിനിമയെ ഇരുട്ടിലാക്കുന്നു: ഐഷ സുല്‍ത്താന
- ലക്ഷദ്വീപില്‍ സ്കൂളുകള്‍ ജൂണ്‍ 12 ന് തുറക്കും
- 'ഫ്ലഷ്'സിനിമയുടെ നിർമാതാവ് ബീന കാസിമിനെതിരെ സംവിധായിക ഐഷ സുല്‍ത്താന
- മോശം കാലാവസ്ഥ: ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്