രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ലക്ഷദ്വീപിലെത്തി

കവരത്തി: രാഷ്ട്രപതി ദ്രൗപതി മുര്‍മു രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ലക്ഷദ്വീപിലെത്തി. രാഷ്ട്രപതിയായി സ്ഥാനമേറ്റതിന് ശേഷം ദ്രൗപതി മുര്‍മുവിന്റെ ആദ്യ ലക്ഷദ്വീപ് സന്ദര്‍ശനമാണ്. കവരത്തിയില്‍ എത്തിയ രാഷ്ട്രപതിയെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
അമിനി കല്‍പേനി ദ്വീപുകളിലേക്കുള്ള 50,000 ലിറ്റര്‍ കപ്പാസിറ്റിയുള്ള ലോ ടെംപ്രേച്ചര്‍ തെര്‍മല്‍ ഡി സാലിനേഷന്‍ പ്ലാന്റുകളുടെ ഉദ്ഘാടനം രാഷ്ടപതി ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. കടല്‍പ്പായല്‍ വ്യവസായം വികസിപ്പിക്കുന്നതിനെയും. വൈവിധ്യമാര്‍ന്ന സമുദ്ര ആവാസവ്യവസ്ഥയാല്‍ അനുഗ്രഹീതമായ ലക്ഷദ്വീപിന്റെ ടൂറിസത്തിനുള്ള സാധ്യതകളെയുംക്കുറിച്ച് പറഞ്ഞു.
നീതി ആയോഗിന്റെ നേതൃത്വത്തില്‍ കടമത്ത്, മിനിക്കോയ്, സുഹേലി എന്നിവിടങ്ങളില്‍ ഇക്കോടൂറിസം പദ്ധതികള്‍ ആങ്കര്‍ പ്രൊജക്ടുകളായി വികസിപ്പിക്കുന്നത് അഡ്മിനിസ്‌ട്രേഷന്‍ നടപ്പിലാക്കാന്‍ പോകുന്നു. ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ വില്ലകള്‍ ലക്ഷദ്വീപില്‍ നിര്‍മിക്കുന്നത് അഭിമാനകരമാണെന്നും. ഇത് ലക്ഷദ്വീപിന്റെ വിനോദസഞ്ചാര മേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
അടിസ്ഥാന സൗകര്യവികസനം, സര്‍ക്കാരിന്റെ ശരിയായ ക്രമീകരണം, സ്വകാര്യ മേഖലയുടെ പങ്കാളിത്തം, കുടിവെള്ളം നല്‍കുന്നതിനായി പലദ്വീപുകളിലും ഡീസലൈനേഷന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചതിനും ലക്ഷദ്വീപ് ഭരണകൂടം പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും പറഞ്ഞു. ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് ദ്വീപിന് മികച്ച അധ്യാപക- വിദ്യാര്‍ഥി അനുപാതമുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയെയും അര്‍പ്പണബോധത്തെയും അഭിനന്ദിച്ചു. ഒരുപ്രദേശത്തിന്റെ വികസനത്തിന് ഇന്റര്‍നെറ്റ് ലഭ്യത നിര്‍ണായകമാണെന്നും സബ്മറൈന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ പ്രൊജക്ട് രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ വൈദ്യുതി വിതരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അധിക പരിഗണന ആവശ്യമായി വരുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ലക്ഷദ്വീപ് മുന്‍ എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന പി.എം സൈദിനെക്കുറിച്ചും രാഷ്ടപതി പരാമര്‍ശിച്ചു. കുവൈത്തില്‍ നടന്ന ഏഷ്യന്‍ അണ്ടര്‍ അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടിയ മുബസ്സിന മുഹമ്മദിനെ അഭിനന്ദിച്ചു. ലക്ഷദ്വീപിന്റെ ആതിഥ്യമര്യാദയെ രാഷ്ട്രപതി പ്രകീര്‍ത്തിക്കുകയും വഴിയേരങ്ങളില്‍ തന്നെ വരവേറ്റ കുട്ടികളുടെ സ്‌നേഹം എന്നും ഓര്‍മിക്കുമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അഡ്വ. കോയ അറഫ മിറാജ് എന്‍.വൈ.സി ദേശീയ ജനറല്‍ സെക്രട്ടറി
- ലക്ഷദ്വീപ് എം.പിക്കെതിരായ കുറ്റം ഗുരുതരം; സുപ്രീംകോടതി
- ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
- രാഹുല്‍ ഗാന്ധിയുടെ അയോഗ്യത: ലക്ഷദ്വീപില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം
- വനിതാ അഭിഭാഷകയോട് മോശമായി പെരുമാറി എന്ന ആരോപണം നേരിടുന്ന ലക്ഷദ്വീപ് ജില്ലാ ജഡ്ജ് അനില്‍കുമാറിന് സ്ഥലംമാറ്റം