ഭരണകൂടം വാക്കുപാലിച്ചില്ല എല്‍.ഡി.ഡബ്ല്യൂ.എ വീണ്ടും സമരത്തിനൊരുങ്ങുന്നു

കവരത്തി: ലക്ഷദ്വീപിലെ ഭിന്നശേഷിക്കാരുടെ സംഘടനയായ ലക്ഷദ്വീപ് ഡിഫ്രന്റ്‌ലി ഏബിള്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. സംഘടനയുടെ ആവശ്യങ്ങൾ ഭരണകൂടം ഇതുവരെ അംഗീകരിക്കാത്തതുകൊണ്ടാണ്
എല്‍.ഡി.ഡബ്ല്യൂ.എ വീണ്ടും സമരവുമായി രംഗത്ത് വരുന്നത്. ഇന്ന് കലക്ട്രേറ്റിൽ നടന്ന ചർച്ചയ്ക്ക് ശേഷമാണ് സംഘടന സമരം തുടരുന്ന വിവരം അറിയിച്ചത്.
എം.ആര്‍.ഡബ്ല്യൂ മാരെ എല്ലാ ദ്വീപിലും ഉടനടി നിയമിക്കുക. സോഷ്യല്‍ വെല്‍ഫയര്‍ ഡിപാര്‍ട്ട്‌മെന്റിന്റെ അനാസ്ഥ അവസാനിപ്പിക്കുക. തൊഴില്‍ രഹിത വേതനം ഉറപ്പുവരുത്തുക. ഭിന്നശേഷിക്കാര്‍ക്കുള്ള 158 തസ്തികകളിലേക്കും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തുക. യു.ഡി.ഐ.ഡി സ്റ്റാഫിനെ തിരിച്ചെടുക്കുക. കപ്പലുകളിലും വെസലുകളിലും സീറ്റ് അടിസ്ഥാനത്തില്‍ ടിക്കറ്റ് 5% ഉറപ്പുവരുത്തുക. പുതുതായി വരുന്ന കപ്പലുകളിലും നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന കപ്പലുകളിലും വെസലുകളിലും ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ബാത്‌റൂം സജ്ജീകരിക്കുക. അര്‍ഹരായ ഭിന്നശേഷിക്കാര്‍ക്ക് ഭവന നിര്‍മാണത്തിന് ധനസഹായം നല്‍കുക. എന്‍.എച്ച്.എഫ്.ഡി.സി ലോണ്‍ എഴുതി തള്ളുക. സ്റ്റേറ്റ് അഡ്വൈസറി ബോര്‍ഡിന്റെ എല്ലാ തീരുമാനങ്ങളും നടപ്പിലാക്കുക. എല്ലാ ദ്വീപിലും ഡേകെയര്‍ സെന്റര്‍ സ്ഥാപിക്കുക. ഭരണകൂടത്തിന്റെ വാര്‍ഷിക ബഡ്ജറ്റില്‍ 5% പി.ഡബ്ല്യൂ.ഡി ക്ഷേമത്തിന് അനുവദിക്കുക. വികലാംഗ പെന്‍ഷന്‍ വര്‍ധിപ്പിക്കുക. കിടപ്പിലായ രോഗികള്‍ക്കുള്ള കെയര്‍ടേക്കര്‍ അലവന്‍സ് എന്നിവ തുടങ്ങാനുള്ള തീരുമാനം നടപ്പിലാക്കുക. അഗത്തിയിലെ കാനറ ബാങ്കിൽ വികലാംഗര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കുക. ഭിന്നശേഷി വിദ്യാഭ്യാസവും സ്‌കോളര്‍ഷിപ്പും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍.ഡി.ഡബ്ല്യൂ.എ കഴിഞ്ഞ മാസം ഫെബ്രുവരി 24ന് സമരം ചെയ്തത്. തുടർന്ന് കലക്ടർ മീറ്റിംഗ് നടത്തുകയും ശേഷം ഭിന്നശേഷി ഡിപ്പാർട്മെന്റ് സ്റ്റേറ്റ് കമ്മീഷണറേയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറേയും സമരപ്പന്തലിലേക്കയയ്ക്കുകയും സമരക്കാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.15 ദിവസത്തിനുള്ളിൽ എല്‍.ഡി.ഡബ്ല്യൂ.എ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകി. എന്നാൽ ഒരു മാസമായിട്ടും ഭരണകൂടം വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് സംഘടന സമരം പുനരാരംഭിക്കുന്നത്.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യേണ്ട അവസ്ഥയാണ് ദ്വീപിൽ. ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല. ഈ മാസം 20മുതൽ സമരം തുടങ്ങുമെന്ന്എല്‍.ഡി.ഡബ്ല്യൂ.എ പ്രസിഡന്റ് പി. പി ബറക്കത്തുള്ള ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അഡ്വ. കോയ അറഫ മിറാജ് എന്‍.വൈ.സി ദേശീയ ജനറല്‍ സെക്രട്ടറി
- ലക്ഷദ്വീപ് എം.പിക്കെതിരായ കുറ്റം ഗുരുതരം; സുപ്രീംകോടതി
- ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
- രാഹുല്‍ ഗാന്ധിയുടെ അയോഗ്യത: ലക്ഷദ്വീപില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം
- വനിതാ അഭിഭാഷകയോട് മോശമായി പെരുമാറി എന്ന ആരോപണം നേരിടുന്ന ലക്ഷദ്വീപ് ജില്ലാ ജഡ്ജ് അനില്‍കുമാറിന് സ്ഥലംമാറ്റം