DweepDiary.com | ABOUT US | Saturday, 01 April 2023

ഇന്ധന വിലവര്‍ദ്ധനവിനെതിരെ കവരത്തി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ സൂചന സമരം നടത്തി

In main news BY P Faseena On 09 March 2023
കവരത്തി: ഇന്ധനവില വിലവര്‍ദ്ധനവിൽ പ്രതിഷേധിച്ച് കവരത്തി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ സൂചന സമരം നടത്തി. സമരത്തിന്റെ ഭാഗമായി കവരത്തി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ ഓഫീസില്‍ നിന്ന് ഐ.ഒ.സി.എല്‍ ഓഫീസിലേക്ക് മാര്‍ച്ചും നടന്നു. നിലവില്‍ ലക്ഷദ്വീപില്‍ ഡീസലിന് 102 രൂപയും പെട്രോളിന് 107 രൂപയുമാണ്. മറ്റ് കേന്ദ്ര ഭരണപ്രദേശങ്ങളെ അപേക്ഷിച്ച് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ വില ലക്ഷദ്വീപിലാണ്. അതേസമയം പെട്രോളിയം ഉല്‍പന്നങ്ങളുടെ വില മറ്റ് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് തുല്യമാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഐ.ഒ.സി.എല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്ക് ഓട്ടോ യൂണിയന്‍ നിവേദനം നല്‍കിയിട്ടുണ്ട്.
ഒരുമാസത്തിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ തുടര്‍ സമരവുമായി മുന്നോട്ട് പോകുമേന്ന് കവരത്തി ഓട്ടോ യൂണിയന്‍ പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് അമീര്‍.പി.പി, സെക്രട്ടറി മുഹമ്മദ് ഐ.എം, ഹബീബ് എം.ടി.പി, ഷാദഹാന്‍ ടി.കെ എന്നിവര്‍ സംസാരിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY