കല്‍പേനി സ്‌കൂളുകളുടെ പേരുമാറ്റത്തില്‍ പ്രതികരിക്കാതെ മുഹമ്മദ് ഫൈസല്‍

കവരത്തി: കല്‍പേനി സ്‌കൂളുകളുടെ പേരുമാറ്റത്തില്‍ ഇതുവരെയും പ്രതികരിക്കാതെ മുൻ എം.പി മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപ് രാഷ്ട്രീയ സാമൂഹിക മേഖലയില്‍ നിറസാനിധ്യമായ ഡോ.കെ.കെ മുഹമ്മദ് കോയയുടെയും ദ്വീപിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ മുഖമായ ബി ഉമ്മയുടെയും പേരിലുള്ള സ്‌കൂളുകളുടെ പേരുകളാണ് ഭരണകൂടം പുനര്‍ നാമകരണം ചെയ്തത്. ഡോ. കെ.കെ മുഹമ്മദ് കോയയുടെ പിൻഗാമിയായി കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയ പാർട്ടിയുടെ എം.പി യായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയാണ് ഫൈസൽ.എന്‍.സി.പി പാര്‍ട്ടിയും മറ്റ് ഇതര പാര്‍ട്ടികളും ഇതിനോടകം പ്രതിഷേധം രേഖപ്പെടുത്തി മുന്നോട്ട് വന്നു. എന്നാല്‍ ദ്വീപ് മുൻ എം.പിയായ ഫൈസല്‍ ഇതുവരെയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞദിവസമാണ് കല്‍പേനി ഡോ.കെ.കെ മുഹമ്മദ് കോയയുടെയും ബി ഉമ്മയുടെയും പേരിലുള്ള സ്‌കൂളിന്റെ പേര് മാറ്റി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. കെ.കെ മുഹമ്മദ് കോയയുടെ പേരിലുള്ള സ്‌കൂളിന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നും ബി ഉമ്മയുടെ പേരിലുള്ള സ്‌കൂള്‍ സുഭാഷ് ചന്ദ്രബോസിന്റെ പേരിലാണ് പുനര്‍ നാമകരണം ചെയ്തിട്ടുള്ളത്. ഉത്തരവ് ഭരണകൂടം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അഡ്വ. കോയ അറഫ മിറാജ് എന്‍.വൈ.സി ദേശീയ ജനറല്‍ സെക്രട്ടറി
- ലക്ഷദ്വീപ് എം.പിക്കെതിരായ കുറ്റം ഗുരുതരം; സുപ്രീംകോടതി
- ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
- രാഹുല്‍ ഗാന്ധിയുടെ അയോഗ്യത: ലക്ഷദ്വീപില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം
- വനിതാ അഭിഭാഷകയോട് മോശമായി പെരുമാറി എന്ന ആരോപണം നേരിടുന്ന ലക്ഷദ്വീപ് ജില്ലാ ജഡ്ജ് അനില്‍കുമാറിന് സ്ഥലംമാറ്റം