DweepDiary.com | ABOUT US | Tuesday, 07 February 2023

വധശ്രമകേസ് സ്‌റ്റേചെയ്യുന്നതിനുള്ള ഹര്‍ജി 23ലേക്ക് മാറ്റി

In main news BY P Faseena On 20 January 2023
കൊച്ചി: വധശ്രമകേസില്‍ സെഷന്‍സ് കോടതി പത്ത് വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചതിനെതിരെ ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 23 ലേക്ക് മാറ്റി. ഹര്‍ജിയില്‍ പരാതിക്കാരനായ മുഹമ്മദ് സാലിഹിനെ ഹൈക്കോടതി കക്ഷി ചേരാനനുവദിച്ചു. ആദ്യഘട്ടത്തില്‍ ശിക്ഷവിധിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫൈസല്‍ ഹര്‍ജി നല്‍കിയത്. നിലവില്‍ ലക്ഷദ്വീപില്‍ ഫെബ്രുവരി 27 ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ വാദം നടത്തേണ്ടതുണ്ട് എന്ന് ഹര്‍ജിക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ബദറുദ്ധീന്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
അതേസമയം ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫൈസല്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി 27 ന് പരിഗണിക്കും. ശിക്ഷ റദ്ദ് ചെയ്യാന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നതിന് മുമ്പ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷന്റെ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന്‌ ചൂണ്ടിക്കാട്ടി ഇതിനോടകം തന്നെ ഫൈസല്‍ സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY