DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപിൽ മഹിളാ പ്ലാറ്റൂണിനെ വിന്യസിച്ചു

In main news BY P Faseena On 25 September 2022
കവരത്തി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ലക്ഷദ്വീപിൽ ക്രമസമാധാന ചുമതലകൾ നിർവഹിക്കുന്നതിന് സി.ആർ.പി.എഫ് ന്റെ 42 അംഗ മഹിള പ്ലാറ്റൂണിനെ വിന്യസിച്ചു. കഴിഞ്ഞ ദിവസമാണ് സൈന്യം കൊച്ചി വഴി കവരത്തിയിൽ എത്തിയത്.
ലക്ഷദ്വീപിൽ സമീപകാലങ്ങളിലായി സ്ത്രീകൾ സമരങ്ങളിൽ പങ്കാളികളാകുന്നു. ഇത് നേരിടാൻ വേണ്ടിയാണ് ഭരണകൂടം മഹിള പ്ലാറ്റൂണിനെ വിന്യസിക്കുന്നത് എന്നാണ് സൂചന. കപ്പലിൽ 42പേരുടെ സീറ്റ്‌ റിസർവ് ചെയ്താണ് മഹിള പ്ലാറ്റൂണിനെ ലക്ഷദ്വീപിൽ എത്തിച്ചത്. കപ്പൽ ടിക്കറ്റ് ലഭിക്കാതെ രോഗികളും, വിദ്യാർഥികളും അടങ്ങുന്ന സാധാരണ ജനങ്ങൾ രാപകൽ ഇല്ലതെ കഷ്ടപെടുമ്പോൾ ആണ് ഭരണകൂടത്തിന്റെ ഈ നടപടി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY