DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് ജില്ലാ ജഡ്ജിയായി കെ. അനിൽ കുമാറിനെ നിയമിച്ചു

In main news BY P Faseena On 11 August 2022
കവരത്തി: ലക്ഷദ്വീപ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയായി കെ. അനിൽ കുമാർ നിയമിതനായി. ഈ മാസം(ഓഗസ്റ്റ് ) 17ന് ചുമതലയേൽക്കും എന്നാണ് സൂചന. നിലവിൽ ഒന്നാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയാണ് കെ. അനിൽകുമാർ.
2000 ജൂലൈയിൽ കൂത്തുപറമ്പ് മുൻസിഫായി ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ച കെ. അനിൽ കുമാർ വടക്കൻ പറവൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ മുൻസിഫായും, ആറ്റിങ്ങൽ, കോട്ടയം എന്നിവിടങ്ങളിൽ മജിസ്ട്രേറ്റായും പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായും പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. നിയമത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ: ഡോ. ആർ. ഷീലനാഥ് (കോഴിക്കോട് ബീച്ച് ആശുപത്രി അനസ്തേഷ്യ വിഭാഗം). എം.ബി.ബി.എസ് വിദ്യാർഥികളായ ദേബ ബ്രത്, ദേബ പ്രിയ എന്നിവർ മക്കളാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY