DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപിൽ വരും മണിക്കൂറുകളിൽ അതിതീവ്രമഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

In main news BY P Faseena On 01 August 2022
കവരത്തി: ലക്ഷദ്വീപിൽ വരും മണിക്കൂറുകളിൽ ഒറ്റപെട്ട കനത്തമഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 2, 3, 4 തീയതികളിൽ ദ്വീപുകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്‌ അനുസരിച്ച് ലക്ഷദ്വീപിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെ ലക്ഷദ്വീപ് പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറേബ്യൻ, കിഴക്കൻ മധ്യ അറബിക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ ഉയരാൻ സാധ്യതയുണ്ട്.
ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും, മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളികൾ ഉടൻ തീരത്തേക്ക് മടങ്ങണമെന്നും ലക്ഷദ്വീപ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY