DweepDiary.com | ABOUT US | Thursday, 28 March 2024

എം.ഡി.എം.എയും കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശികളുള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

In main news BY P Faseena On 30 July 2022
കൊച്ചി: മാരകമയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശികളുള്‍പ്പെടെ അഞ്ചുപേര്‍ കൊച്ചി സിറ്റി നാര്‍കോട്ടിക് സെല്ലിന്റെ പിടിയില്‍. അറസ്റ്റിലായവരില്‍ ഒരു വനിതയും ഉള്‍പ്പെടുന്നു. കൊച്ചി സിറ്റി ഡാന്‍സാഫും, എളമക്കര പോലീസും ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയില്‍ 0.34 ഗ്രാം എം.ഡി.എം.എയും, 155 ഗ്രാം കഞ്ചാവും പ്രതികളില്‍ നിന്ന് പിടികൂടി. ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് താഹിര്‍(24), ഹുസൈന്‍, നവാല്‍ റഹ്‌മാന്‍(23), സിറാജ്.സി.പി (24), ചേര്‍ത്തല സ്വദേശിനിയായ സോനു സെബാസ്റ്റ്യന്‍(23), തൃശ്ശൂര്‍ സ്വദേശിയായ അല്‍ത്താഫ്(24) എന്നിവരെയാണ് നാര്‍കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ഡി.എ.എന്‍.എസ്.എ.എഫ്‌ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ലക്ഷദ്വീപിലേക്ക് കടത്തുകയായിരുന്ന 190 ഗ്രാം കഞ്ചാവുമായി അക്ബര്‍ എന്നയാളെ സി.ഐ.എസ്.എഫ് പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോളാണ് കറുകപ്പള്ളി ലോഡ്ജില്‍ താമസിച്ചിരുന്ന പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചംഗസംഘം പിടിയിലായത്. പ്രതികള്‍ക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടം അറിയുന്നതിന് വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമാണെന്ന് കൊച്ചി പോലീസ് കമ്മീഷണറേറ്റ് നര്‍ക്കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറായ കെ.എ.അബ്ദുള്‍ സലാം പറഞ്ഞു. നാര്‍കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍, എളമക്കര പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എയിന്‍ ബാബു, ഡാന്‍സാഫ് എസ്.ഐയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമംഗങ്ങള്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY