DweepDiary.com | ABOUT US | Saturday, 20 April 2024

നാഷണല്‍ ഫിറ്റ് ഇന്ത്യ ക്വിസ് മത്സരം; കല്‍പേനി സ്‌കൂള്‍ ഒന്നാമത്

In main news BY P Faseena On 22 July 2022
മുംബൈ: നാഷണല്‍ ഫിറ്റ് ഇന്ത്യ ക്വിസ് ദ്വീപ് തല മത്സരത്തില്‍ കല്‍പേനി സ്‌കൂള്‍ ഒന്നാമത്. വിവിധ റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മത്സരത്തിന്റെ ആദ്യറൗണ്ട് ഓണ്‍ലൈന്‍ വഴിയായിരുന്നു നടന്നത്. എന്‍.ടി.എ (നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി) യാണ് മത്സരം സംഘടിപ്പിച്ചത്. വിജയികള്‍ക്കുള്ള രണ്ടരലക്ഷം രൂപയുടെ ചെക്ക് മുബൈ ഐ.ടി ഭവനില്‍ നടന്ന ചടങ്ങില്‍ കായിക യുവജന കാര്യമന്ത്രി അനുരാഗ്ഠാകൂര്‍ വിദ്യാർഥികൾക്ക് കൈമാറി.
ആദ്യ റൗണ്ട് മത്സരത്തില്‍ നിന്ന് കല്‍പേനി ഡോ. കെ. കെ മുഹമ്മദ്‌ കോയ ഗവണ്മെന്റ് സീനിയർ സെക്കന്ററി സ്കൂൾ, ഗവണ്മെന്റ് എസ്. എസ് സ്കൂൾ കവരത്തി, ഡോ. എ. പി ജെ അബ്ദുൽ കലാം മെമോറിയാൽ ഗവണ്മെന്റ് എസ്. എസ് സ്കൂൾ ചെത്‌ലാത്ത്, ഗവണ്മെന്റ് സീനിയർ സെക്കന്ററി സ്കൂൾ മിനിക്കോയ് എന്നീ സ്‌കൂളുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ചില്‍ നടന്ന യു.ടി അവസാനഘട്ട മത്സരത്തില്‍ കല്‍പേനി ഡോ. കെ. കെ മുഹമ്മദ്‌ കോയ ഗവണ്മെന്റ് സീനിയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം കവരത്തി ദ്വീപിലെ സ്‌കൂളിനാണ്. ചടങ്ങില്‍ മഹാരാഷ്ട്ര കായിക വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജിത് സിംഗ് ഡിയോള്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് സ്‌പോര്‍ട്‌സ് അതോറിറ്റി സ്ന്ദീപ് പ്രതാൻ എന്നിവര്‍ മുഖ്യാതിഥികളായി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY