DweepDiary.com | ABOUT US | Tuesday, 23 April 2024

ലക്ഷദ്വീപില്‍ കടലാക്രമണം: നിരവധി വീടുകള്‍ വെള്ളത്തില്‍

In main news BY P Faseena On 02 July 2022
കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളില്‍ കടലാക്രമണം. കവരത്തി, ചെത്തലത്ത്, ആന്ത്രോത്ത് ദ്വീപുകളിലാണ് കടലാക്രമണം രൂക്ഷമായത്. കടലേറ്റം ഉണ്ടായ ദ്വീപുകളിൽ നിരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ന് ഉച്ചയോടുകൂടിയാണ് ദ്വീപുകളിലേക്ക് വെള്ളം കയറിത്തുടങ്ങിയത്. ചെത്ത്‌ലത്തിലെ തെക്ക് ഹെലിപാഡില്‍ വെള്ളം കയറി ഹെലിപാഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയാണ്. ചെത്ത്‌ലത്തിലെ ചകിരി ഫാക്ടറിയുടെ ഭിത്തികളും കടലെടുത്തു. കടലാക്രമണം ഉണ്ടായ ഭാഗത്തു നിന്ന് ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു . ഇത്ര രൂക്ഷമായ കടലാക്രമണം ചെത്ത്‌ലത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്.
ആന്ത്രോത്ത് മൂല കടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷമാണ്. ലൈറ്റ് ഹൗസ്, ഫയര്‍‌സ്റ്റേഷന്‍ പരിസരങ്ങളിലെ വീടുകള്‍ വെള്ളക്കെട്ടിലായി. കവരത്തിയിലും നിരവധി വീടുകളില്‍ വെള്ളം കയറി. കടലാക്രമണത്തെ തുടര്‍ന്ന് ദ്വീപുജനത ഭീതിയിലാണ്. ദ്വീപുകളില്‍ ഇനിയും കടലാക്രമണത്തിന് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY