DweepDiary.com | ABOUT US | Friday, 29 March 2024

യുവജന വിദ്യാർഥി ഐക്യം ലക്ഷദ്വീപിൻ്റെ നിലനില്പിന് അത്യാവശ്യം: വിവിധ സംഘടനകളുടെ യോഗം വിളിച്ച് എ.ഐ വൈ.എഫ്

In main news BY P Faseena On 25 June 2022
കവരത്തി: വിദ്യാർഥികളുടെ അവകാശ സമര നിരോധനം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി ലക്ഷദ്വീപിലെ യുവജന വിദ്യാർഥി സംഘടനകളുടെ സംയുക്ത യോഗം വിളിച്ചു കൂട്ടാനൊരുങ്ങി ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ. ജൂൺ 27 ആം തീയതി കവരത്തി ബാക്കിയാതു സാലിഹാതു മദ്രസ്സ കോൺഫറൻസ് ഹാളിൽ വെച്ചാണ് യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
എൽ. ഡി.ഡബ്ല്യൂ.എ, ഐ. എൻ. വൈ. സി, എൻ. വൈ.സി, ഡി. വൈ. എഫ്. ഐ, എസ്. എഫ്. ഐ, എ. ഐ എസ്. എഫ്, എൻ. എസ്. യൂ. ഐ, എൽ. എസ്. എ എന്നീ സംഘടനകൾക്കാണ് എ. ഐ വൈ. എഫ് കത്ത് നൽകിയിരിക്കുന്നത്. ലക്ഷദ്വീപിലെ കോളേജുകളിൽ സമരത്തിലേർപ്പെട്ടിരിക്കുന്ന യുവാക്കളെയും യോഗത്തിന് ക്ഷണിക്കുമെന്നും പാർട്ടിഭേദമന്യേ യുവജന വിദ്യാർഥി ഐക്യം ലക്ഷദ്വീപിൻ്റെ നിലനില്പിന് അത്യന്താപേക്ഷിതമാണെന്നും എ.ഐ.വൈ. എഫ് പ്രതിനിധികൾ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY