DweepDiary.com | ABOUT US | Wednesday, 06 July 2022

പ്ലസ്ടു പരീക്ഷാഫലം: ലക്ഷദ്വീപിൽ 66.84ശതമാനം വിജയം

In main news BY P Faseena On 22 June 2022
കവരത്തി: 2021-22 വർഷത്തെ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു ലക്ഷദ്വീപിൽ 66.84ശതമാനം വിജയം. വിവിധ ദ്വീപുകളിലായി ഒമ്പത് കേന്ദ്രങ്ങളിലാണ് പ്ലസ് ടു പരീക്ഷ നടന്നത്. 972 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 641 വിദ്യാർഥികൾ തുടർപഠനത്തിന് യോഗ്യത നേടി. 12വിദ്യാർഥികളാണ് എല്ലാവിഷയത്തിലും എ പ്ലസ് നേടിയത്.
ഏറ്റവും കൂടുതൽ വിജയ ശതമാനം മിനിക്കോയ്‌ ദ്വീപിലാണ് 87.95%. വിജയ ശതമാനം കുറഞ്ഞ ദ്വീപ് കിൽത്താൻ 49.4%. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ ആന്ത്രോത്ത് ദ്വീപിൽ 62.1വിജയശതമാനം. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയും നോണ്‍ ഫോക്കസ് ഏരിയയും നിശ്ചയിച്ചിരുന്നു ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY