DweepDiary.com | ABOUT US | Wednesday, 06 July 2022

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്

In main news BY P Faseena On 21 June 2022
കവരത്തി: ലക്ഷദ്വീപിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ഥി സമരങ്ങള്‍ക്ക് അനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. ലക്ഷദ്വീപിൽ സമീപകാലത്ത് നടന്ന വിദ്യാര്‍ഥി സമരങ്ങളുടെ പശ്ചാതലത്തിൽ വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം സംരക്ഷിക്കുന്നതിന്റെ മുന്‍കരതല്‍ നടപടിയുടെ ഭാഗമായാണ് ഉത്തരവ് എന്നാണ് വിശദീകരണം. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കാത്ത വിദ്യാര്‍ഥികളുടെ പഠന സ്വാതന്ത്രം തടസ്സപ്പെടുത്താന്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്ക് അവകാശമില്ലെന്നും, വിദ്യാര്‍ഥി സംഘടനകള്‍ക്ക് യോഗം വിളിക്കാനും പ്രക്ഷോഭ രീതികള്‍ അവലംബിക്കാനും അവകാശമില്ലെന്ന കേരള ഹൈകോടതിയുടെ മുന്‍കാല വിധി ചൂണ്ടികാട്ടിയാണ് ഉത്തരവ്. നിരോധനം ലംഘിച്ച് സമരം ചെയ്യുന്ന 14 വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികളെ പുറത്താക്കാനും, ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും നിഷേധിക്കുമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ രാകേശ് ദഹിയ ഡാനിക്‌സ് ജൂണ്‍ 20ന് പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടികാണിക്കുന്നു. ലക്ഷദ്വീപില്‍ സമീപകാലത്ത് നിരവധി വിദ്യാര്‍ഥി പ്രക്ഷോഭങ്ങളാണ് നടന്നത്. ആവശ്യത്തിന് അധ്യാപകരില്ലാത്തതും പഠന സൗകര്യങ്ങള്‍ ഒരുക്കാത്തതിന്റെയും പേരിലായിരുന്നു ഒട്ടുമിക്ക വിദ്യാര്‍ഥി സമരങ്ങളും. പോലീസ് ക്യാമ്പസ്സില്‍ കയറി വിദ്യാര്‍ഥികള്‍ക്കെതിരെ അതിക്രമം അഴിച്ചുവിട്ട സംഭവം വരെയുണ്ടായി. ഇതിനിടയിലാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY