ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ ഉത്തരവ്

കവരത്തി: ടിക്കറ്റില്ലാതെ കപ്പല്യാത്രചെയ്താല് വന്‍തുക ഈടാക്കാന്‍ ഉത്തരവിറക്കി ദ്വീപ് ഭരണകൂടം. ജൂണ്‍ 16ന് പോര്‍ട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ പി.എസ് മുസ്തഫ പുറത്തിറക്കിയ ഉത്തരവിലാണ് ടിക്കറ്റിലാതെ കപ്പല്‍ യാത്രചെയ്യുന്നവരില്‍ നിന്ന് ഫസ്റ്റ്ക്ലാസ് ടിക്കറ്റിന്റെ പത്തിരട്ടി തുക പിഴയായി ഈടാക്കുമെന്ന് പറയുന്നത്. കപ്പല്‍ കയറുന്നിടവും, ഇറങ്ങുന്നവിടവും ടിക്കറ്റില്ലാത്ത യാത്രക്കാരില്‍ നിന്ന് ബന്ധപ്പെട്ട തുറമുഖ ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കുകയും പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തുമെന്നും പോര്‍ട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും കപ്പലുകളിലെ യാത്രക്കാരുടെയും സുരക്ഷയ്ക്ക് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരോടും നിര്‍ദേശിക്കുന്നതായും, ബന്ധപ്പെട്ട തുറമുഖ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയോ അശ്രദ്ധയോ ഉണ്ടായാല്‍ അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ ചൂണ്ടികാണിക്കുന്നു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മൃഗസംരക്ഷണ ചുമതല ഏല്പിച്ച് ഭരണകൂടം
- ഇഖ്ബാൽ മങ്കടയുടെ കിൽത്താൻ ഡയറി പ്രകാശനം ചെയ്തു
- ലക്ഷദ്വീപില്‍ കടലാക്രമണം: നിരവധി വീടുകള്‍ വെള്ളത്തില്‍
- മോശം കാലാവസ്ഥയ്ക്ക് സധ്യത; ലക്ഷദ്വീപിൽ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്
- യാത്രാദുരിതം മനഃപൂർവമല്ലെന്ന് ഭരണകൂടം; അറ്റകുറ്റപണി ഉടൻ പൂർത്തിയാക്കണമെന്ന് ഹൈകോടതി