രാജ്യാന്തര ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി ആന്ത്രോത്ത് സ്വദേശി ഇക്റാമുല്‍ ഹഖ്

ന്യൂഡല്‍ഹി: ഇന്ത്യ, നേപ്പാള്‍ രാജ്യാന്തര ബാഡ്മിന്റൻ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍ഷിപ്പും സിംഗിള്‍സില്‍ വെങ്കലവും നേടി ഇന്ത്യയുടെ അഭിമാനമായി ലക്ഷദ്വീപ് ബാഡ്മിന്റന്‍ താരം മാസ്റ്റര്‍ ഇക്റാമുല്‍ ഹഖ്. മഹാരാഷ്ട്ര, വഡോദര, ഗുജറാത്ത്, സൂറത്ത്, ദമന്‍ ദിയു, ദാദ്രാ നഗര്‍ ഹവേലി എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത കായികതാരങ്ങളാണ് നേപ്പാളില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്. ടീം മത്സരത്തിലും വ്യക്തിഗത മത്സരത്തിലും ഇക്റാം ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു. ടീം മത്സരത്തില്‍ ഗോള്‍ഡ് മെഡലോട് കൂടി ചാമ്പ്യന്‍ഷിപ്പും വ്യക്തിഗത ഇനത്തില്‍ വെങ്കലവും സ്വന്തമാക്കി രാജ്യാന്തര കളിക്കളത്തിലെ അഭിമാനതാരമാകുകയായിരുന്നു ഈ ലക്ഷദ്വീപ് സ്വദേശി.
വാപ്പിയില്‍ വെച്ചാണ് രാജ്യാന്തര ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യത മത്സരം നടന്നത്. പഠനത്തോടൊപ്പം കായികരംഗത്തും മികവുതെളിയിച്ച ഇക്റാം സില്‍വാസ കേന്ദ്രീയവിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ആന്ത്രോത്ത് ദ്വീപ് സ്വദേശിയും പോലീസ് ഓഫീസറുമായ യു.കെ നൂര്‍ മുഹമ്മദിന്റെയും എച്ച്. കെ താജുന്നീസായുടെയും മകനാണ് ഇക്റാമുല്‍ ഹഖ്. ജൂലായ് 25ന് ഭൂട്ടാനില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ ബാഡ്മിന്റന്‍ മത്സരത്തിലും ഇക്രാം യോഗ്യത നേടിയിട്ടുണ്ട്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മൃഗസംരക്ഷണ ചുമതല ഏല്പിച്ച് ഭരണകൂടം
- ഇഖ്ബാൽ മങ്കടയുടെ കിൽത്താൻ ഡയറി പ്രകാശനം ചെയ്തു
- ലക്ഷദ്വീപില്‍ കടലാക്രമണം: നിരവധി വീടുകള്‍ വെള്ളത്തില്‍
- മോശം കാലാവസ്ഥയ്ക്ക് സധ്യത; ലക്ഷദ്വീപിൽ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്
- യാത്രാദുരിതം മനഃപൂർവമല്ലെന്ന് ഭരണകൂടം; അറ്റകുറ്റപണി ഉടൻ പൂർത്തിയാക്കണമെന്ന് ഹൈകോടതി