കപ്പല്‍യാത്ര പ്രശ്നം ഉടന്പരിഹരിക്കണം: ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹർജി നൽകി ഡോ സാദിഖ്

കൊച്ചി: ലക്ഷദ്വീപുജനത നേരിടുന്ന കപ്പല്‍യാത്ര പ്രശ്നത്തില്‍ ഉടന്‍പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് ഡോ: മുഹമ്മദ് സാദിഖ് കേരള ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹർജി ഫയൽ ചെയ്തു. ദ്വീപിലെ കപ്പല്യാത്രപ്രശ്നം ഉടന്പരിഹരിക്കാനും, കൊച്ചിയില്‍ കുടുങ്ങികിടക്കുന്നവരെ ഉടനെ നാട്ടിലെത്തിക്കാനും അത് വരെ അവര്‍ക്ക് വേണ്ടസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട്കൊണ്ടാണ് കോടതിയില്‍ ഹർജി നൽകിയിട്ടുള്ളത്.
യാത്ര പ്രശ്നത്തില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ് ഭരണകൂടം ഇതിനെതിരെ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. ദ്വീപ് ഭരണകൂടം എല്ലാ കപ്പലുകളും പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുകയും അല്ലാത്ത പക്ഷം നാവികസേനയുടെ കപ്പലുകൾ ഉപയോഗിച്ച് ബദല്‍ സംവിധാനം ഒരുക്കണം, ആ കാലയളവ് വരെ മെയിന്‍ലാന്‍ഡില്‍ കുടുങ്ങിയ യാത്രികര്‍ക്ക് വേണ്ടസഹായം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മൃഗസംരക്ഷണ ചുമതല ഏല്പിച്ച് ഭരണകൂടം
- ഇഖ്ബാൽ മങ്കടയുടെ കിൽത്താൻ ഡയറി പ്രകാശനം ചെയ്തു
- ലക്ഷദ്വീപില്‍ കടലാക്രമണം: നിരവധി വീടുകള്‍ വെള്ളത്തില്‍
- മോശം കാലാവസ്ഥയ്ക്ക് സധ്യത; ലക്ഷദ്വീപിൽ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്
- യാത്രാദുരിതം മനഃപൂർവമല്ലെന്ന് ഭരണകൂടം; അറ്റകുറ്റപണി ഉടൻ പൂർത്തിയാക്കണമെന്ന് ഹൈകോടതി