തിരിച്ചടികളിൽ നിന്നും പഠിക്കാതെ ഭരണകൂടം: കേന്ദ്ര സ്കീമിലെ 32 ജീവനക്കാരെപിരിച്ചുവിട്ടു

കവരത്തി: കോടതിയിൽ നിന്ന് ഒന്നിലധികം തവണ തിരിച്ചടി നേരിട്ടിട്ടും ലക്ഷദ്വീപ് ഭരണകൂടം പിരിച്ചുവിടൽ നടപടി തുടരുന്നു. കൃഷിവകുപ്പിൽ ഓർഗാനിക് സെർട്ടിഫിക്കേഷൻ രംഗത്ത് കഴിഞ്ഞ പന്ത്രണ്ട് വർഷമായി ജോലി ചെയ്തുകൊണ്ടിരുന്ന 32 തൊഴിലാളികളെയാണ് പുതുതായി പിരിച്ചുവിട്ടിരിക്കുന്നത്. പരമ്പരാഗത കൃഷി വികാസ് യോജന എന്ന പദ്ധതിയുടെ ഭാഗമായി കർഷകർക്ക് നൽകേണ്ടിയിരുന്ന ധനസഹായ ഫണ്ട് റിലീസ് ചെയ്യുന്നതിന് വേണ്ടി സെക്രട്ടറിയുടെ അടുക്കൽ ഫയൽ എത്തിയപ്പോഴാണ് 32 ജോലിക്കാരുടെ കാര്യം അഡ്മിനിസ്ട്രേഷന്റെ ശ്രദ്ധയിൽ പെടുന്നത്. കർഷകർക്ക് ധനസഹായം നൽകാതിരിക്കാൻ ആദ്യം ശ്രമിച്ചെങ്കിലും പിന്നീട് അത് സാധ്യമല്ല എന്ന് ബോധ്യമായതോടെ ജോലിക്കാരെ പിരിച്ചു വീട്ട് പൈസ കൊടുക്കാം എന്ന ധാരണയിലെത്തുകയായിരുന്നു എന്നറിയുന്നു.
പിരിച്ചുവിട്ടവരുടെ ജോലി കൃഷി വകുപ്പിൽ ഈയിടെ ജോലി ലഭിച്ച എം.എസ്.ഇ മാരെ ഏൽപ്പിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ ഇത് കേന്ദ്രസർക്കാറിന്റെ പദ്ധതി മാർഗരേഖകൾക്ക് എതിരാണ്. സ്കീമിൽ പറയുന്നത് സർട്ടിഫിക്കറ്റ് നൽകുന്നത് സർക്കാർ ഉദ്യോഗസ്ഥൻ ആകാൻ പാടില്ല എന്നാണ്. മുഴുവൻ കൃഷിയും ഓർഗാനിക് ആയി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രാജ്യത്തെ രണ്ടാമത്തെ പ്രദേശമാണ് ലക്ഷദ്വീപ് എന്നതും ഈ പിരിച്ചുവിടലിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്.
ഇത് ഒരു പതിവു പിരിച്ചുവിടലായി കണക്കാക്കാനാവില്ലെന്നും ലക്ഷദ്വീപിലെ കർഷകർക്ക് ഏറെ ഗുണം ലഭിച്ചേക്കാവുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതി പതിയെ ഇല്ലാതാക്കാനുള്ള ഭരണകൂടത്തിന്റെ കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വിമർശകർ ആരോപിക്കുന്നു. ലക്ഷദ്വീപുകാർക്ക് പുതിയതായി ഒരു രൂപ പോലും സർക്കാരിൽ നിന്ന് ലഭിക്കരുതെന്ന നിർബന്ധബുദ്ധിയോടെയാണ് ഡാനിക്സ്, ഐ.എ.എസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് എന്നും ആക്ഷേപമുണ്ട്.
ഇതോടുകൂടി പിരിച്ചുവിട്ട 3000 ത്തോളം തൊഴിലാളികളുടെ ലിസ്റ്റിൽ ഈ 32 പേരും ഇടംകണ്ടെത്തും. ആദ്യ വർഷം കൃഷിക്കാവശ്യമുള്ള ധനസഹായവും രണ്ടാം വർഷം അതിനോടനുബദ്ധമായ ഉത്പന്നങ്ങൾ നിര്‍മിക്കാനുള്ള സഹായങ്ങളും മൂന്നാം വർഷംഉത്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതുൾപ്പടെയുള്ള വില്പനകൾ നടത്തുന്നതിനുള്ള സഹായവും കർഷകന് ലഭിക്കുന്ന ഒരു കേന്ദ്രസർക്കാർ പദ്ധതിയുടെ കടക്കലാണ് പിരിച്ചുവിടൽ നടപടിയിലൂടെ ഭരണകൂടം കത്തി വെച്ചിരിക്കുന്നത്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- കപ്പല്‍യാത്ര പ്രശ്നം ഉടന്പരിഹരിക്കണം: ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹർജി നൽകി ഡോ സാദിഖ്

- ലക്ഷദ്വീപ് തീരത്ത് പുതിയ മീനുകളെ കണ്ടെത്തി
- ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈകോടതി ചീഫ് ജസ്റ്റിസുമായി ചർച്ചനടത്തി
- കാലവര്‍ഷത്തിന് മുന്നോടിയായി ബേപ്പൂരിൽ നിന്നുള്ള ചരക്കുനീക്കത്തിന് നിയന്ത്രണം