കവരത്തി പെട്രോൾ പമ്പ് പെരുന്നാൾ ദിവസവും തുറന്നില്ല: ദ്വീപിൽ പെട്രോൾ ക്ഷാമം രൂക്ഷം

കവരത്തി: തലസ്ഥാനത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ പെട്രോൾ തീർന്നു. കഴിഞ്ഞമാസം പെട്രോൾ തീർന്നപ്പോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തേണ്ട കപ്പലിന്റെ സർട്ടിഫിക്കറ്റ് കാലാവധി തീർന്നതിനാലാണ് പെട്രോൾ ക്ഷാമം നേരിടേണ്ടിവന്നതെന്ന് അറിയിച്ചിരുന്നു. കപ്പലിന്റെ സർട്ടിഫിക്കറ്റ് പുതുക്കി ലഭിച്ചിട്ടുണ്ടെങ്കിലും റിഫൈനറിയിൽ നിന്ന് കപ്പലിലേക്ക് പെട്രോൾ നിറയ്ക്കാൻ സമയം എടുക്കുന്നതിനാൽ താൽക്കാലികമായി ബേപ്പൂരിൽ നിന്ന് ബാരലിൽ പെട്രോൾ എത്തിച്ച പമ്പ് നിറക്കുമെന്നും അറിയിപ്പില്‍ പറയുകയുണ്ടായി. പെരുന്നാൾ ആകുമ്പോഴേക്കും പെട്രോൾ വിതരണം പുനരാരംഭിക്കുമെന്നാണ് ദ്വീപുജനത കരുതിയിരുന്നതെങ്കിലും, പെരുന്നാൾ ദിവസത്തിൽ പോലും പെട്രോളില്ലാതെ വലയുകയായിരുന്നു കവരത്തിയിലെ ജനങ്ങൾ.
പമ്പിൽ പെട്രോൾ വിതരണം നിലച്ചതോട് കൂടി സൊസൈറ്റിയിൽ ശേഖരിച്ചുവച്ച പെട്രോളും തീർന്നു. ഇതോടെ കവരത്തിയിൽ പെട്രോൾ എവിടെ നിന്നും ലഭിക്കാത്ത അവസ്ഥയാണ്. കൊട്ടിഘോഷിച്ച് ലക്ഷക്കണക്കിന് രൂപ മുടക്കി ഉദ്ഘാടനം നിർവഹിച്ച ഐ.ഒ.സി.എൽ പെട്രോൾ പമ്പ് ദിവസങ്ങളായി പൂട്ടിക്കിടന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരുവിധ പ്രസ്താവനകളും ഉണ്ടായിട്ടില്ല. കാര്യങ്ങൾ ഇങ്ങേനെയൊക്കെയാണെങ്കിലും ഒരു സർക്കാർ വണ്ടിയും ഇത് വരെയായി ഓട്ടം നിർത്തിയിട്ടുമില്ല.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- കപ്പല്‍യാത്ര പ്രശ്നം ഉടന്പരിഹരിക്കണം: ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹർജി നൽകി ഡോ സാദിഖ്
- കപ്പല്‍യാത്ര പ്രശ്നം ഉടന്പരിഹരിക്കണം: ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹർജി നൽകി ഡോ സാദിഖ്
- ലക്ഷദ്വീപ് തീരത്ത് പുതിയ മീനുകളെ കണ്ടെത്തി
- ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈകോടതി ചീഫ് ജസ്റ്റിസുമായി ചർച്ചനടത്തി
- കാലവര്‍ഷത്തിന് മുന്നോടിയായി ബേപ്പൂരിൽ നിന്നുള്ള ചരക്കുനീക്കത്തിന് നിയന്ത്രണം