ചരിത്രത്തിലാദ്യമായി റിലീസിന് മുമ്പ് ലക്ഷദ്വീപില്‍ ഒരു സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

കവരത്തി: ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമ റിലീസിന് മുമ്പ് ലക്ഷദ്വീപില്‍ പ്രദര്‍ശനത്തിനായി എത്തുന്നു. നിലനില്‍പ്പിനായുള്ള പോരാട്ടം അടയാളപ്പെടുത്തിയ 'അവകാശികള്‍' എന്ന സിനിമയുടെ പൊതുജനങ്ങള്‍ക്കായുള്ള ആദ്യപ്രദര്‍ശനമാണ് ലക്ഷദ്വീപില്‍ നടക്കാന്‍ പോകുന്നത്. റിയല്‍വ്യൂ ക്രിയേഷന്റെ ബാനറില്‍ കേരള ചലച്ചിത്രഅക്കാദമി അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റുമായ എന്‍. അരുണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് 'അവകാശികള്‍'.
എ.ഐ.വൈ.എഫ്ന്റെ ആഭിമുഖ്യത്തിലാണ് ലക്ഷദ്വീപില്‍ സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. സിനിമ തിയ്യറ്ററുകളില്ലാത്ത ലക്ഷദ്വീപില്‍ തിയറ്ററുകള്‍ക്ക് പകരം കോണ്‍ഫറന്‍സ് ഹാളുകളില്‍ വെച്ചാണ് സിനിമ പ്രദര്‍ശിപ്പിക്കുക. ടി.ജി രവി, ഇര്‍ഷാദ് എന്നിവരാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യന്‍ സാമൂഹികജീവിതത്തില്‍ ഉയരുന്ന പ്രതിസന്ധികളിലൂടെയും ആസാമിന്റെയും കേരളത്തിന്റെയും ഗ്രാമീണജീവിതങ്ങളിലൂടെയും 'അവകാശികള്‍' കടന്നുപോകുന്നു. ജയരാജ് വാര്യര്‍, സോഹന്‍ സീനു ലാല്‍, വിഷ്ണു വിനയ്, എം.എ നിഷാദ്, അനൂപ് ചന്ദ്രന്, പാഷാണം ഷാജി, ബേസില്‍ പാമ, അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരന്, ജോയ് വാല്‍ക്കണ്ണാടി, ബിന്ദു അനീഷ്, ഇര്‍ഷാദ്, ടി.ജി രവി എന്നിവര്‍ക്കൊപ്പം നിരവധി ആസാമി കലാകാരന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റഫീഖ് അഹമ്മദ്, പര്‍വതി ചന്ദ്രന് എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മിനീഷ് തമ്പാനാണ്. വിനു പട്ടാട്ട്, ആയില്യന്‍ കരുണാകരന് എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് അഖില്‍ എ.ആര്, കലാസംവിധാനം ആര്.എല്‍.വി അജയ്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- കപ്പല്‍യാത്ര പ്രശ്നം ഉടന്പരിഹരിക്കണം: ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹർജി നൽകി ഡോ സാദിഖ്

- ലക്ഷദ്വീപ് തീരത്ത് പുതിയ മീനുകളെ കണ്ടെത്തി
- ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈകോടതി ചീഫ് ജസ്റ്റിസുമായി ചർച്ചനടത്തി
- കാലവര്‍ഷത്തിന് മുന്നോടിയായി ബേപ്പൂരിൽ നിന്നുള്ള ചരക്കുനീക്കത്തിന് നിയന്ത്രണം