ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി: ആറ് ജീവനക്കാരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് ആന്ത്രോത്തിലേക്ക് പുറപ്പെട്ട ഉരു കടലില്‍ മുങ്ങി ആറ് ജീവനക്കാര്‍ നടുക്കടലില്‍ അകപ്പെട്ടു. കോസ്റ്റ്ഗാര്‍ഡിന്റെ കൃത്യസമയത്തുള്ള ഇടപെടലില്‍ ആറ് ജീവനക്കാര്‍ ഒടുവില്‍ ആശ്വാസതീരമണഞ്ഞു. ഞായറാഴ്ച്ച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ആന്ത്രോത്തിലേക്ക് കെട്ടിടനിര്‍മാണ സാമഗ്രികളും കന്നുകാലികളുമായി ബേപ്പൂര്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഉരുവാണ് അപ്രതീക്ഷിതമായി അപകടത്തില്‍പ്പെട്ടത്. ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട് 30 നോട്ടിക്കല്‍ മൈല്‍ അകലെത്തിയപ്പോള് ഉരുവിന്റെ എഞ്ചിന്റെ ഭാഗത്തെ ദ്വാരത്തിലൂടെ വെള്ളം ഇരച്ചുകയറുകയായിരുന്നു. ഉരു മുങ്ങാന്‍ തുടങ്ങിയതോടെ ജീവനക്കാര്‍ കോസ്റ്റ്ഗാര്‍ഡിന്റെ സഹായം തേടുകയും തിരികെ ബേപ്പൂരിലേക്ക് മടങ്ങാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെയെത്തവെ ഉരു പൂര്‍ണമായും തകര്‍ന്നു. ഇതോടെ കോസ്റ്റ് ഗാര്‍ഡ് സ്ഥലത്തെത്തി ഉരുവിലുണ്ടായിരുന്ന ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി. ലക്ഷക്കണക്കിന് രൂപയുടെ ചരക്കുകളാണ് അപകടത്തില്‍ നശിച്ചത്.
ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനിലെ അസി: കമാന്‍ഡന്റ് വിശാല്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. ഇരുട്ടില്‍ നടുക്കടലില്‍ ടോര്‍ച്ച് മാത്രം കയ്യില്‍പിടിച്ചാണ് അപകടത്തില്പെട്ടവര് രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്നത്. തങ്ങളിവിടെയുണ്ടെന്ന വിവരം കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കാനും ഇത് സഹായകരമായി. കോസ്റ്റ് ഗാര്‍ഡിന്റെയും ജീവനക്കാരുടെയും കൃത്യസമയത്തുള്ള ഇടപെടലിലൂടെ വലിയ ദുരന്തമാണ് ഒഴിവായത്. കോഴിക്കോട് സ്വദേശി അബ്ദുല്‍ റസാഖാണ് അപകടത്തില്‍പെട്ട ഉരുവിന്റെ ഉടമ.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- കപ്പല്‍യാത്ര പ്രശ്നം ഉടന്പരിഹരിക്കണം: ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹർജി നൽകി ഡോ സാദിഖ്
- കപ്പല്‍യാത്ര പ്രശ്നം ഉടന്പരിഹരിക്കണം: ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹർജി നൽകി ഡോ സാദിഖ്
- ലക്ഷദ്വീപ് തീരത്ത് പുതിയ മീനുകളെ കണ്ടെത്തി
- ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈകോടതി ചീഫ് ജസ്റ്റിസുമായി ചർച്ചനടത്തി
- കാലവര്‍ഷത്തിന് മുന്നോടിയായി ബേപ്പൂരിൽ നിന്നുള്ള ചരക്കുനീക്കത്തിന് നിയന്ത്രണം