ഓൺലൈൻ ക്ലാസില്‍ സൂര്യനമസ്‌കാരം: വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം.

കവരത്തി: ലക്ഷദ്വീപ് ജനതക്കുമേല്‍ വീണ്ടും അധികാരത്തിന്റെ മുഷ്‌കുമായി ബിജെപി സര്‍ക്കാര്‍. ലക്ഷദ്വീപ് ഭരണകൂടം കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിവാദ ഉത്തരവില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളെ സൂര്യനമസ്‌കാരത്തിനു പ്രോൽസാഹിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. ജനുവരി 14 ന് മകരസംക്രാന്തി ദിനാചരണത്തിന്റെ ഭാഗമായി ഇത് പരിചയപ്പെടുത്താൻ ആണു നിർദേശം.
പ്രധാനമന്ത്രി പി എം പോഷനുമായി ബന്ധപ്പെട്ട് നടത്തുന്ന "ആസാദി കാ അമൃത് മഹോത്സവ്" പരിപാടിയുടെ ഭാഗമായി ആയുഷ് മന്ത്രാലയം ആണിത് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ യോഗപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സൂര്യനമസ്‌കാരം ദൈനംദിനചര്യയില്‍ ഉള്‍പ്പെടുത്തല്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യപരമായ ഗുണം നല്‍കുമെന്ന കാര്യം പി.ട്ടി.എ, എസ്.എം.സി മീറ്റിങുകളിൽ രക്ഷിതാക്കളെ ധരിപ്പിക്കണം എന്നും ഉത്തരവിൽ പറയുന്നു. പ്രോഗ്രാം പൂര്‍ത്തിയാക്കുമ്പോള്‍ ദ്വീപിലെ എല്ലാ വിദ്യാലയങ്ങളിലെയും പ്രിന്‍സിപ്പള്‍ ,എച്്.എംമുമാര്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ സമര്‍പ്പിക്കണമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ രാകേശ് സിന്‍ഗല്‍ ഒപ്പുവെച്ച ഉത്തരവില്‍ പറയുന്നു.
ലക്ഷദ്വീപിൽ കാലങ്ങളായി തുടർന്നു പോന്നിരുന്ന വെള്ളിയാഴ്ച അവധി ഈയിടെ മാറ്റിയിരുന്നു. അതെതുടർന്ന് രക്ഷിതാക്കള്‍ വെള്ളിയാഴ്ചകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന് തീരുമാനം എടുത്തിരുന്നു. വെള്ളിയാഴ്ച ക്ലാസ്സില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളില്‍ നിന്ന് വിശദീകരണം തേടാനും പ്രിന്‍സിപ്പല്‍, എച്ച്.എം.മാര്‍ക്ക് രഹസ്യനിര്‍ദേശം നല്‍കിയിട്ടുണ്ട്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- കപ്പല്‍യാത്ര പ്രശ്നം ഉടന്പരിഹരിക്കണം: ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹർജി നൽകി ഡോ സാദിഖ്

- ലക്ഷദ്വീപ് തീരത്ത് പുതിയ മീനുകളെ കണ്ടെത്തി
- ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈകോടതി ചീഫ് ജസ്റ്റിസുമായി ചർച്ചനടത്തി
- കാലവര്‍ഷത്തിന് മുന്നോടിയായി ബേപ്പൂരിൽ നിന്നുള്ള ചരക്കുനീക്കത്തിന് നിയന്ത്രണം