DweepDiary.com | ABOUT US | Friday, 19 April 2024

ബിത്രയിൽ ഇനി യൂ പി സ്കൂളില്ല: വീണ്ടും സ്കൂൾ വെട്ടിക്കുറച്ച് ലക്ഷദ്വീപ് ഭരണകൂടം

In main news BY Admin On 22 October 2021
ബിത്ര: ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപായ ബിത്ര ദ്വീപിനു നേരെയും ഭരണകൂടത്തിൻ്റെ പരിഷ്കരണ നടപടി. ദ്വീപിലെ ഏക സ്കൂൾ ആയ ഗവർമെൻ്റ് സീനിയർ ബേസിക് സ്കൂളിന്റെ അപ്പർ പ്രൈമറി പദവിയാണ് ഭരണകൂടം എടുത്ത് കളഞ്ഞത്. സ്കൂളിൻ്റെ പേര് ജൂനിയർ ബേസിക് സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ലോവർ പ്രൈമറി ക്ലാസുകൾ നിലനിർത്തുകയും ചെയ്തു. നേരത്തെ എട്ടാം ക്ലാസ് അപ്പർ പ്രൈമറി വിഭാഗത്തിൽ കേന്ദ്രം ഉൾപ്പെടുത്തിയതോടെ ബിത്രക്ക് എട്ടാം ക്ലാസ് ലഭിച്ചിരുന്നു. ഒമ്പത് മുതൽ +2 വരെ പഠിക്കാൻ തൊട്ടടുത്ത് കിടക്കുന്ന ദ്വീപായ ചെതലാത്ത് ദ്വീപിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ അനുവദിക്കുകയും ചെയ്തിരുന്നെങ്കിലും പുതിയ അഡ്മിനിസ്ട്രേറ്റർ സാമ്പത്തിക നിയന്ത്രണത്തിൻ്റെ പേരിൽ അവ അടച്ച് പുട്ടുകയും വാർഡൻമാരെ പിരിച്ച് വിടുകയും ചെയ്യുകയാണുണ്ടായത്. ഏതാണ്ട് മുന്നൂറ് വരെ ജനസംഖ്യയുള്ള ദ്വീപിൽ വളരെ കുറച്ച് കുട്ടികളെ ഉണ്ടായിരുന്നുവെങ്കിലും കേന്ദ്ര സർക്കാര് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മാനിച്ച് കൊണ്ടും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും നേരത്ത സ്കൂൾ നിലനിർത്തിയിരുന്നു. അതാണിപ്പോൾ എടുത്തുകളഞ്ഞത്. ഇനിമുതൽ ബിത്രയിലെ കുട്ടികൾ യു പി തലം മുതൽ ചെത്ലത് ദ്വീപിൽ പഠിക്കേണ്ടിവരും.

നിലവിലെ പ്രതിഷേധം കണക്കിലെടുത്ത് ചെത്ലാത് ദ്വീപിലെ ബിത്ര ഹോസ്റ്റലുകൾ തുറക്കാൻ സമ്മതിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മേധാവി. വാടക കെട്ടിടത്തിലായിരുന്ന ഹോസ്റ്റൽ ഭരണകൂടം നേരത്തെ ഒഴിപ്പിച്ചിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY