DweepDiary.com | ABOUT US | Saturday, 23 October 2021

കേരള ഹൈക്കോടതിയുടെ പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റില്ല- കേന്ദ്ര നിയമമന്ത്രി.

In main news BY Raihan Rashid On 01 August 2021
കവരത്തി: നീതിന്യായ വ്യവഹാരങ്ങളിൽ കേരളാ ഹൈക്കോടതിയുടെ അധികാരപരിധിയിൽ നിന്ന് ലക്ഷദ്വീപിനെ കർണ്ണാടക ഹൈകോടതിയുടെ പരിധിലേക്ക് മാറ്റില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ലോക്‌സഭയിൽ ഹൈബി ഈഡൻ എം.പി.യുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നിലവിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്ന് അത്തരം നിർദ്ദേശങ്ങളൊന്നും ഇല്ലെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു. എം.പിമാരായ ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരും ഇതേകാര്യം ചോദിച്ച് നോട്ടീസ് നൽകിയിരുന്നു.
നേരത്തെ കേരള ഹൈക്കോടതിയുടെ പരിധിയിൽ നിന്ന് കർണാടക ഹൈക്കോടതിയുടെ പരിധിയിലേക്ക് ലക്ഷദ്വീപിനെ മാറ്റാനുള്ള നീക്കം ഭരണകൂടം നടത്തുന്നതായി റിപ്പോർട്ടുകൾ വരികയും അതിനെതിരെ കനത്ത പ്രതിഷേധമുയരുകയും ചെയ്‌തിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY