DweepDiary.com | ABOUT US | Saturday, 20 April 2024

പൊതുഖജനാവിലെ ഇരുപത്തൊന്ന് ലക്ഷത്തോളം രൂപ ഉപയോഗിച്ചതിന് രേഖകളില്ല - ഉടൻ സെറ്റിൽ ചെയ്യില്ലെങ്കിൽ നിയമനടപടി എടുക്കുമെന്ന് സ്പോർട്സ്

In main news BY Admin On 27 July 2021
കവരത്തി: വിനോദ സഞ്ചാര നടത്തിപ്പിനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ അർദ്ധ സര്ക്കാര് വിഭാഗമായ SPORTS ൽ വൻ അഴിമതി. 21 ലക്ഷം രൂപ ഉപയോഗിച്ചതിന് കൃത്യമായ കണക്കുകൾ ബോധിപ്പിക്കാനാവശ്യപ്പെട്ട് മാനേജർ ബിബി അലിക്ക് നോട്ടീസ് നൽകിയിരിക്കുകയാണ് അസിസ്റ്റൻ്റ് ജനറൽ മാനേജർ ബി ഇസ്മായിൽ. ബി ബി അലി പർച്ചേസ് മാനേജരാണ്. 2158426/- രൂപ വിവിധ സമയങ്ങളിലായി സാധനങ്ങൾ വാങ്ങിക്കാൻ കൈപ്പറ്റുകയും പിന്നീട് ഒരുപാട് തവണ നോട്ടീസ് കിട്ടിയിട്ടും മറുപടി നൽകാനോ പണം തിരിച്ചടക്കാനോ ഇദ്ദേഹം വിസമ്മതിക്കുകയുയിരുന്നു.

ഇത്രക്കും കെടുകാര്യസ്ഥത കാണിച്ചിട്ടും ജീവനക്കാരനെതിരെ ഒരു നടപടിയും കൈക്കൊള്ളാത്തത് സ്പോർട്സിന്റെ അഴിമതിയോടുള്ള സമീപനമാണ് വെളിപ്പെടുത്തുന്നത്. പൈസയില്ല എന്ന് കാണിച്ച് നിരവധി ജീവനക്കാരെ പിരിച്ചു വിട്ട് SPORTS ഇത്രയും വലിയ അഴിമതി കണ്ടില്ലെന്ന് നടിക്കുകയാണ്. അഴിമതി പൂർണമായും തുടച്ചു നീക്കാൻ സാധിക്കാത്തതാണ് തൊഴിലാളികളെ പിരിച്ച് വിടുന്നതടക്കമുള്ള ചെലവ് ചുരുക്കൽ നടപടികൾ ലക്ഷദ്വീപിൽ ടൂറിസം നടത്തുന്ന സ്പോർട്സ് എന്ന ഏജൻസിക്ക് തുടരേണ്ടി വരുന്നതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY