DweepDiary.com | ABOUT US | Thursday, 28 March 2024

ലക്ഷദ്വീപ് കോപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷന്റെ നടത്തിപ്പ് ചുമതലക്ക് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും.

In main news BY Raihan Rashid On 26 July 2021

കവരത്തി: ലക്ഷദ്വീപ് കോപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷന്റെ നടത്തിപ്പ് ചുമതലയുള്ള ബോർഡ് പിരിച്ചു വിട്ടു. നിലവിലെ ഗവർണിംഗ് ബോഡിയുടെ കാലാവധി കഴിഞ്ഞിട്ടും ഭരണത്തിൽ തുടരാൻ അനുവദിച്ചത് തെരെഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ചൂണ്ടി കാണിച്ച് കവരത്തി സ്വദേശിയായ എംപി ചെറിയകോയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ പ്രശ്നത്തിൽ ഒരു തീയുമാനമെടുക്കാൻ ഹൈകോടതി അഡ്മിനിസ്ട്രേറ്ററോട് നിർദേശിക്കുകയും ചെയ്തിരുന്നു.എന്നിട്ടും നടപടി സ്വീകരിക്കാതിരുന്നത് കൊണ്ട് എംപി ചെറിയകോയ വീണ്ടും കോടതിയെ സമീപിച്ചതാണ് തിടുക്കത്തിലുള്ള ഒരു തീരുമാനത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ബോർഡ് പിരിച്ചു വിട്ട സാഹചര്യത്തിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ നിയമിച്ച് ഫെഡറേഷന്റെ നടത്തിപ്പ് നിയന്ത്രിക്കാനും ചട്ടപ്രകാരം തെരെഞ്ഞെടുപ്പ് നടത്താനും കോപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർക്കുള്ള നിർദേശങ്ങൾ കൂടി ഉൾപ്പെടുന്നതാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഒപ്പു വെച്ച ഓർഡർ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY