DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം മേഘ ചൂഴിയിൽ കുടുങ്ങി - യാത്രക്കാർക്ക് പരിക്ക്

In main news BY Atta koya On 10 July 2021
അഗത്തി: കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അതിശക്തമായ ആകാശ ചുഴിയില്‍പ്പെട്ടു. പെെലറ്റിന്‍റെ സമയോജിതമായ ഇടപെടൽ കാരണം മറ്റു അനിഷ്ടസംഭവങ്ങൾ ഒഴിവായി. ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യാന്‍ കൊച്ചിയിലെത്തിയ അന്വേഷണ സംഘമടക്കം 19 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. അഗത്തി ദ്വീപ് എത്താറായപ്പോയാണ് ആകാശ ചുഴിയിൽപ്പെട്ട വിമാനം താഴേക്ക് പതിക്കുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരിക്കുന്ന സമയമായതിനാൽ യാത്രക്കാർ എടുത്ത് എറിയപ്പെട്ടു എന്ന് മലയാളിയായ യാത്രക്കാരൻ ഇസ്മയിൽ ദ്വീപ് ഡയറിയോട് പറഞ്ഞു. സബ് ഇൻസ്പെക്ടർ അമീര്‍ ബിന്‍ മുഹമ്മദിന് (ബെന്നി) തലക്കും ഒരു എയർ ഹോസ്റ്റസിന് കൈക്കും പരിക്കുപറ്റി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

അഗത്തി ദ്വീപിൽ ശക്തിയേറിയ കാറ്റ് വീശുന്നതിനാൽ മൂന്ന് തവണ ലാൻഡ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് വിമാനം കൊച്ചിയിലേക്ക് തിരിച്ച് പറക്കുകയായിരുന്നു.

ലക്ഷദ്വീപിലെ ഏക വിമാനത്താവളമാണ് അഗത്തി ദ്വീപിലേത്. മൺസൂൺ കാലത്ത് അഗത്തി വിമാനത്താവളത്തിൽ വിമാനം റദ്ദ് ചെയ്യുകയോ ലാൻഡ് ചെയ്യാനാകാതെ തിരിച്ച് പറക്കുകയോ ചെയ്യുന്ന സംഭവം സാധാരണമാണ്. എന്നാൽ ലക്ഷദ്വീപിലേക്ക് പറക്കുന്ന വിമാനം ആകാശ ചുഴിയിൽ കുടുങ്ങിയത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ സംഭവമാണ്. 2001-02 കാലഘട്ടത്തിൽ ദ്വീപിലേക്ക് പറക്കുകയായിരുന്ന വിമാനം തകർന്ന് വീണു പത്മശ്രീ റഹ്മത്ത് വേഗത്തിൻ്റെ മകനടക്കം മൂന്നു പേര് മരിച്ചിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY