DweepDiary.com | ABOUT US | Friday, 29 March 2024

"കല്‍പേനി അക്രമണം"- പ്രമുഖര്‍ പ്രതികരിക്കുന്നു

In main news BY Admin On 19 April 2014
കല്‍പ്പേനി ആക്രമണത്തിലെ പ്രതികള്‍ക്ക് കല്‍പ്പേനി പോലീസ് സ്റേഷുനും ഒത്താശ ചെയ്യുന്നു.- പൊന്നിക്കം ശൈഖ്കോയ.എല്‍.ടി.സി.സി.പ്രസിഡന്റ് കകല്‍പ്പേനിയിലെ പ‌ഴയ ചെയര്‍പേഴ്സണ്‍ കൊടുത്ത പരാതി ഞാന്‍ വായിച്ചിരുന്നു. താനും തന്റെ ഭര്‍ത്താവുമൊന്നിച്ച് വണ്ടിയില്‍ പോവുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ തടഞ്ഞ് നിര്‍ത്തുകയും വണ്ടി വലിച്ച് വീഴ്ത്തി തന്നെ മര്‍ദ്ധിച്ചു എന്നാണ് പരാതി. കൂടെയുള്ള ഭര്‍ത്താവിന് ഒരു പരിക്ക് പറ്റുകയോ മര്‍ദ്ധമേറ്റതായിട്ടോ പരാതിയിലില്ല. കോണ്‍ഗ്രസ്സ് ഓഫീസില്‍ എന്‍.സി.പി.ക്കാര്‍ ഭീഷണിപ്പെടുത്തിയ വിവരമറിഞ്ഞ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തടിച്ച് കൂടിയ സ്ഥലത്തിലൂടെയാണ് പഴയ ചെയര്‍പേഴ്സണും ഭര്‍ത്താവും കൂടി വണ്ടിയില്‍ പോയത്. അബ്ദുള്ളാക്കോയായും മറ്റും അവര്‍ക്ക് പോവാന്‍ ആളുകളെ മാറ്റി സൌകര്യം ഒരുക്കി കൊടുക്കുകയാണ് ചെയ്തത്.ഈ സ്ത്രീ കല്‍പ്പേനിയില്‍ കഴിഞ്ഞ പഞ്ചായത്ത് ചെയര്‍പേഴ്സണായിരുന്നു.ഇപ്പോള്‍ എന്‍.സി.പിയുടെ മഹിളാ വിഭാഗത്തിന്റെ പ്രമുഖ ഭാരവാഹിയുമാണ്. പരാതിയില്‍ കോണ്‍ഗ്രസ്സിന്റെ എലക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്ന് എഴുതി തന്നെയാണ് പരാതി കൊടുത്തിരിക്കുന്നത്. അതില്‍ തന്നെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് വ്യക്തമാണ്. അവര്‍ക്ക് കോണ്‍ഗ്രസ്സിനെതിരെ ആക്രമണം നടത്താന്‍ ഒരു കാരണമായിരുന്നു വേണ്ടത്. ഈ എലക്ഷില്‍ കല്‍പ്പ്പേനിയില്‍ കോണ്‍ഗ്രസ്സിന് കനത്ത മന്നേറ്റ മുണ്ടായി എന്നതിന്റെ പ്രതികരണമാണ് ഈ ആക്രമണം. കല്‍പ്പേനിയില്‍ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ എപ്പോഴും അവര്‍ ആക്രമണം അഴിച്ച് വിട്ട് കൊണ്ടിരിക്കുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിയും തീര്‍ത്തും അപലപീയമാണ്. ഇങ്ങനെ സാധാരണ ക്രമസമാധാം തകരാറിലാവുന്ന കല്‍പ്പിേയില്‍ ിന്നും പോളിംങ്ങ് കഴിഞ്ഞയുട ഫോയിസി പിന്‍വലിക്കുകയും ഡി,വൈ,എസ്.പിയെ പോവാന്‍ അുവതിച്ചതും സി.ഐക്ക് ലീവ് അുവതിച്ചതും ഒരു നിലക്കും ന്യായീകരിക്കത്തക്കതല്ല. കല്‍പ്പേനിയിലെ പോലീസ് സ്റ്റേഷന്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനും രഹസ്യങ്ങള്‍ അറിയാനുമുള്ള സൌകര്യം ഒരുക്കി കൊടുക്കുന്നതായിട്ടും മസ്സിലാക്കാന്‍ കഴിയുന്നു. അവിടത്തെ റൈറ്റര്‍ ഈ മുന്‍ ചെയ്ര്‍പേഴ്സന്റെ ബന്ധുവാണ്. അവിടത്തെ സ്റേഷനില്‍ പത്തില്‍ കൂടുതല്‍ കല്‍പ്പേനിയിലെ പോലീസുകാരാണ് പോലും. അതു കൊണ്ടാണ് കല്‍പ്പേനി പോലുള്ള ചെറിയ നാട്ടില്‍ രണ്ട് പ്രതികള്‍ ഒളിവില്‍ കഴിയുന്നത്. പോലീസ്കൂടി അക്രമണത്തിന് കൂട്ട് നില്‍ക്കുന്നത് തീര്‍ത്തും അപലപീയവും ഉടന്‍ ശിക്ഷാ നടപടി സ്വീകരിക്കേണ്ടതുമാണ്. അതിന് കൂട്ട് നിന്ന പോലീസുകാരേയും മാതൃകാപരമായ ശിക്ഷ ല്‍കണം.

"ആക്രമണത്തിനെതിരെ പുറം തിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് ഇരുപാര്‍ട്ടികളും സ്വീകരിക്കുന്നത് - ഡോ.അബ്ദുള്‍ മുനീര്‍ (CPI(M))"
ക്രൂരമായ അക്രമണം കല്‍പ്പേനിയില്‍ നടന്നിട്ട് ദ്വീപിലെ ഇരുപാര്‍ട്ടി നേതൃത്വവും പുറംതിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. തേരെഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലത്ത് അണികളെ സമാധാനിപ്പിച്ച് നിര്‍ത്താന്‍ സ്ഥാനാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തേണ്ടതായിരുന്നു. വോട്ടിങ്ങിന് മുമ്പ് കാണിച്ച ആവേശം അണികളുടെ കാര്യത്തില്‍ നേതാക്കന്മാര്‍ക്ക് തുടര്‍ന്നും ഉണ്ടാവേണ്ടതായിരുന്നു. ലക്ഷദ്വീപിലെ ജനത സമാധാനപ്രിയരാണ്. അതിന്റെ ഇടയില്‍ അക്രമണവാസന പ്രകടിപ്പിക്കുന്ന ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

"ആക്രമണങ്ങള്‍ക്കൊണ്ട് നഷ്ടങ്ങളെ ഉണ്ടാവൂ -കോമളം കോയ (SP)":-
കല്‍പ്പേനിയില്‍ ആക്രമണം നടന്നതറിഞ്ഞു. അത് തീര്‍ത്തും നടക്കാന്‍ പാടില്ലാത്തതായിരുന്നു. സാധാരണ എന്റെ നാടായ ആന്ത്രോത്തിലും ഇങ്ങനെ നടക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയൊന്നും നടക്കാത്തതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഇത്തരം ക്രൂരമായ സംഭവങ്ങള്‍ എവിടെയുണ്ടായാലും ഏത് വിഭാഗത്തില്‍ നിന്നുമുണ്ടായാലും അപലപിക്കപ്പെടുകയും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും വേണം.

"ആക്രമണം ഒന്നിനും പരിഹാരമല്ല- സി.ടി.ജ്മുദ്ധീന്‍(CPI)":-
കല്‍പ്പേനിയില്‍ നടന്ന ആക്രമണം ഒരു നിലക്കും ന്യായീകരിക്കത്തക്കതല്ല. ഡോക്ടര്‍കോയാ സാഹിബിന്റെ ആദര്‍ശം പറയുന്നവര്‍ക്ക് ഇത് തീരെ ഭൂഷണവുമല്ല. അദ്ധേഹം ആക്രമണം അഴിച്ച് വിട്ടും ക്രൂരത കാട്ടിയുമല്ല പൊതുപ്രവര്‍ത്തം നടത്തിയത്. അദ്ദേഹം ഭരണകൂടത്തിനെതിരെ പൊരുതിയത് അഹിംസാ മാര്‍ഗ്ഗത്തിലായിരുന്നു. പക്ഷെ ഈ അടുത്ത കാലത്ത് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ എന്നവകാശപ്പെടുന്നവര്‍ തുടര്‍ന്നുവരുന്നത് അക്രമണ രാഷ്ട്രീയമാണ്. അദ്ദേഹത്തെ സ്നേഹിക്കുന്ന കല്‍പ്പേനിയിലെ ഒരാള്‍ പോലും ഈ ന്യൂനപക്ഷ അക്രമി സംഘത്തെ സപ്പോര്‍ട്ട് ചെയ്യുകയില്ല. അത് കൊണ്ട് തന്നെ എന്‍.സി.പി.യുടെ ഔദ്യോഗിക നേതൃത്വം പരസ്യമായി ഇതിനെ എതിര്‍ക്കേണ്ടതാണ്. സമാധാനമാണ് ലക്ഷദ്വീപിലെ പൊതു സമൂഹം എക്കാലവും ആഗ്രഹിക്കുന്നത്. ഇപ്പോഴും കല്‍പ്പേനിയിലെ എന്‍.സി.പി.നേതൃത്വം അക്രമികളെ സഹായിക്കുന്ന സമീപനമാണ്. സ്വീകരിച്ചിരിക്കുന്നത്. കല്‍പ്പേനിയിലെ മൊത്തം കടകള്‍ അടഞ്ഞ് കിടക്കുകയും രാത്രി കാല കര്‍ഫ്യൂ നിലനില്‍ക്കുകയും സമാധാനത്തില്‍ പള്ളിയില്‍പോയി ഇബാദത്ത് എടുക്കുവാനോ കടലില്‍പോയി മീന്‍ പിടിക്കുവാനോ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച ഇപ്പോയത്തെ പാര്‍ട്ടി നേതൃത്വം ഇതിന്റെ ഉത്തരവാതിത്ത്വം ഏറ്റെടുത്ത് രാജിവെക്കേണ്ടതാണ്.

"താജുദ്ധീൻ രിസുവി & ഹമീദലി സഅദി (ഇസ്ലാമിക്& സോഷ്യല്‍ ഹെരിറ്റേജ് അസോസിയേഷന്‍ ഓഫ് ലക്ഷദ്വീപ് (ഇശൽ)):- കഴിഞ ദിവസങ്ങളില്‍ കൽപേനിയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ വളരെ വേദനാജനകവും അപലപനിയവുമാണ് .സംഭവത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ നിയമ പാലകർ ജാഗ്രത കാണിക്കണം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY