DweepDiary.com | ABOUT US | Friday, 29 March 2024

ല­ക്ഷ­ദ്വീ­പിൽ സ­മാ­ധാ­നം പു­നഃ­സ്ഥാ­പി­ക്കണമെന്ന് എം­പി അ­ച്യു­തൻ എം­പി

In main news BY Admin On 19 April 2014
തി­രു­വ­ന­ന്ത­പു­രം: കേ­ന്ദ്ര­ഭ­ര­ണ പ്ര­ദേ­ശ­മാ­യ ല­ക്ഷ­ദ്വീ­പി­ലെ കൽ­പേ­നി­യി­ലും ആ­ന്ദ്രോ­ത്തി­ലും സ­മാ­ധാ­നം പു­നഃ­സ്ഥാ­പി­ക്കാ­നും നി­ര­പ­രാ­ധി­ക­ളാ­യ സാ­ധാ­ര­ണ­ക്കാ­രെ പൊ­ലീ­സ്‌ പീ­ഡി­പ്പി­ക്കു­ന്ന­ത്‌ അ­വ­സാ­നി­പ്പി­ക്കാ­നും അ­ടി­യ­ന്ത­ര­വും ഫ­ല­പ്ര­ദ­വു­മാ­യ ന­ട­പ­ടി­ക­ളെ­ടു­ക്ക­ണ­മെ­ന്ന്‌ സി­പി­ഐ രാ­ജ്യ­സ­ഭാം­ഗ­മാ­യ എം പി അ­ച്യു­തൻ കേ­ന്ദ്ര ആ­ഭ്യ­ന്ത­ര­വ­കു­പ്പു മ­ന്ത്രി­യോ­ട്‌ ആ­വ­ശ്യ­പ്പെ­ട്ടു.
തെ­ര­ഞ്ഞെ­ടു­പ്പി­നെ തു­ടർ­ന്നു കോൺ­ഗ്ര­സും എൻ­സി­പി യും ത­മ്മി­ലു­ള്ള തർ­ക്ക­ങ്ങ­ളി­ലും സം­ഘ­ട്ട­ന­ങ്ങ­ളി­ലും ക­ല്‌­പേ­നി, ആ­ന്ദ്രോ­ത്ത്‌ ദ്വീ­പു­ക­ളിൽ നി­ര­വ­ധി പേർ­ക്ക്‌ പ­രു­ക്കേ­റ്റു. അ­ക്ര­മി­കൾ­ക്കെ­തി­രെ ന­ട­പ­ടി എ­ടു­ക്കു­ന്ന­തി­നു പ­ക­രം പൊ­ലീ­സ്‌ നി­ര­പ­രാ­ധി­ക­ളെ പീ­ഡി­പ്പി­ക്കു­ക­യാ­ണ്‌. ഈ ര­ണ്ടു ദ്വീ­പു­ക­ളി­ലും 144-​‍ാം വ­കു­പ്പ­നു­സ­രി­ച്ചു നി­രോ­ധ­നാ­ജ്ഞ ഏർ­പ്പെ­ടു­ത്തി­യ­ത്‌ സാ­ധാ­ര­ണ­ക്കാ­രെ ദു­രി­ത­ത്തി­ലാ­ക്കി­യി­രി­ക്കു­ക­യാ­ണ്‌. പ്ര­ദേ­ശ­വാ­സി­കൾ­ക്ക്‌ ജോ­ലി­ക്കു പോ­കാൻ ക­ഴി­യാ­ത്ത അ­വ­സ്ഥ നി­ല­വി­ലു­ണ്ടെ­ന്നും വ്യാ­പാ­ര­സ്ഥാ­പ­ന­ങ്ങ­ള­ട­ക്കം അ­ട­ഞ്ഞു­കി­ട­ക്കു­ക­യാ­ണെ­ന്നും ക­ത്തിൽ അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ട്ടി. കേ­ന്ദ്ര­ത്തിൽ ഭ­ര­ണം പ­ങ്കി­ടു­ന്ന കോൺ­ഗ്ര­സും എൻ­സി­പി­യും ല­ക്ഷ­ദ്വീ­പിൽ പ­ര­സ്‌­പ­രം പോ­ര­ടി­ക്കു­ക­യാ­ണ്‌. തെ­ര­ഞ്ഞെ­ടു­പ്പിൽ തി­രി­ച്ച­ടി നേ­രി­ടു­മെ­ന്ന ഭീ­തി­യാ­ണ്‌ ഇ­രു­പാർ­ട്ടി­ക­ളെ­യും അ­ക്ര­മ­ത്തി­ന്റെ മാർ­ഗ്ഗം അ­വ­ലം­ബി­ക്കാൻ പ്രേ­രി­പ്പി­ക്കു­ന്ന­തെ­ന്നും അ­ച്യു­തൻ എം­പി അ­ഭി­പ്രാ­യ­പ്പെ­ട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY