DweepDiary.com | ABOUT US | Tuesday, 16 April 2024

ലക്ഷദ്വീപ് കപ്പലുകള്‍ അതിര്‍ത്തി വിടരുതെന്ന് ഹൈക്കോടതി

In main news BY Admin On 18 April 2014
കൊച്ചി(18/4/14):- കപ്പലുകള്‍ നന്നാക്കിയതിന്റെ കുടിശ്ശിക നല്‍കാത്തതിനാല്‍ എം.വി.അറേബ്യ ന്‍ സീ, എം.വി.കവരത്തി കപ്പലുകള്‍ ഇന്ത്യ ന്‍ സമുദ്രാതിര്‍ത്തി വിട്ടുപോകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ കപ്പലുകള്‍ കൊച്ചിയില്‍ നിന്ന് ദ്വീപിലേക്കും, ദ്വീപില്‍ നിന്ന് കൊച്ചിയിലേക്കും മാത്രമേ യാത്ര ചെയ്യാവൂയെന്ന് ജസ്റ്റീസ് മാത്യു പി ജോസഫ് നിര്‍ദ്ദേശിച്ചത്. LDCL ന്റെ ചറുതും വലുതുമായ 25 ജലയാനങ്ങളുടെ കുടിശ്ശിക നല്‍കി കിട്ടാനുള്ള ഹര്‍ജിയിലാണിത്. ഫോര്‍ട്ടു കൊച്ചിയിലെ ജനറല്‍ എന്‍ജീനിഴെയ്സിന് വേണ്ടി മാനേജിങ്ങ് പാര്‍ട്ട്നര്‍ സി.ജെ.ആന്റണി അനില്‍ ആണ് ഹര്‍ജി മര്‍പ്പിച്ചത്. ലക്ഷദ്വീപ്കപ്പലുകളുടെ അറ്റകുറ്റ പണി നടത്തിയതിന് LDCL ലില്‍ നിന്ന് 2 കോടിയോളം രൂപ കിട്ടാനുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY