DweepDiary.com | ABOUT US | Saturday, 20 April 2024

ദ്വീപുകളിലെ മീന്‍പിടുത്ത ബോട്ടുകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

In main news BY Admin On 05 June 2021
ദ്വീപുകളിലെ മീന്‍പിടുത്ത ബോട്ടുകളില്‍ അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇത്രകാലവും ഇങ്ങിനെ ഒരു നിയമം ഇല്ലായിരുന്നു. സുരക്ഷയുടെ പേര് പറഞ്ഞാണ് ഈ വിചിത്ര ഉത്തരവും. UPA കാലത്ത് സ്ഥാപിച്ച മറെെന്‍ മോണിറ്ററിംഗ് റഡാറുകള്‍ അഗത്തി, ആന്ത്രോത്ത്, മിനിക്കോയ് ദ്വീപുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഐഎൻഎസ് ദ്വീപ് രക്ഷക്, ഐഎൻഎസ് മിനിക്കോയ്, ഐഎൻഎസ് ബിത്ര നാവിക ബേസുകളും ദ്വീപിന്റെ തന്ത്രപ്രധാന മേഖലകളിൽ ഉണ്ട്. ഇതിനും പുറമെ ദ്വീപിൻ്റെ കോസ്റ്റല്‍ സേന, കവരത്തി, ആന്ത്രോത്ത് ദ്വീപുകളിലെ കോസ്റ്റ് ഗാ൪ഡ് പോസ്റ്റുകൾ എന്നിവയും ജാഗരൂഗരായുണ്ട്. പലപ്പോയും ദ്വീപി വാസികൾ തന്നെയാണ് സേനകൾക്ക് വിവരവും നൽകുന്നത്.

ദ്വീപ് വാസികളെ കരുതിക്കൂട്ടി താറടിച്ച് കാണിക്കാനും, ഭീകരതയുണ്ടെന്ന് സ്ഥാപിക്കാനും വേണ്ടിയാണ് ഇപ്പോഴത്തെ ഈ നടപടി. മഞ്ചുവിലെ സുരക്ഷാ പരിശോധനകള്‍ കര്‍ക്കശമാക്കണമെന്നും, കൊച്ചിയിലുള്ളത് പോലെ ബേപ്പൂരിലും മംഗലാപുരത്തും ലഗേജ് സ്കാനിംഗ് സെന്ററുകള്‍ സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY