DweepDiary.com | ABOUT US | Friday, 29 March 2024

കേരള പാറ്റേണ്‍ ഇംഗ്ലീഷ് മീഡീയം നി൪ത്തലാക്കി; സിബിഎസ്ഇ ഇല്ലാത്ത അഞ്ച് ദ്വീപുകളിലേക്ക് കൂടി ഇംഗ്ലീഷ് മീഡീയം വ്യാപിപ്പിച്ചു

In main news BY Admin On 07 May 2021
കവരത്തി: 2015'ൽ ലക്ഷദ്വീപ് വിദ്യാഭ്യാസ വകപ്പ് ചില രക്ഷിതാക്കളുടെ അഭിപ്രായം മാനിച്ച് അഞ്ച് ദ്വീപുകളിൽ കേരള പാറ്റേണ്‍ ഇംഗ്ലീഷ് മീഡീയവും അഞ്ച് ദ്വീപുകളിൽ സിബിഎസ്ഇ യും കൊണ്ടു വന്നിരുന്നു. ഈ തീരുമാനം കാരണം ഉദ്യോഗസ്ഥരുടെ കുട്ടികൾ ഒരുപാട് പ്രയാസങ്ങൾ നേരിട്ടിരുന്നു. സിബിഎസ്ഇ ഇല്ലാത്ത ദ്വീപുകളിൽ നിന്നും ഉള്ള ദ്വീപിലേക്കും കേരള ഇംഗ്ലീഷ് മീഡിയം ഉള്ള ദ്വീപിൽ നിന്നും ഇല്ലാത്ത ദ്വീപിലേക്കും സ്ഥലം മാറ്റം കിട്ടി വരുന്ന ഉദ്യോഗസ്ഥരുടെ കുട്ടികൾ വളരെയധികം പ്രയാസം നേരിട്ടിരുന്നു. സ്വകാര്യ സ്കൂളുകൾ ഇല്ലാത്തതിനാൽ ഇവർക്ക് വെറെ വഴിയുണ്ടായിരുന്നില്ല. കൂടാതെ കേരളപാറ്റേണ്‍ ഇംഗ്ലീഷ് മീഡീയം തുടരുന്ന സ്കൂളുകളിൽ മലയാളം മീഡിയവും ഉള്ളതിനാൽ പല അധ്യാപകരും പരിഭാഷ രീതിയിൽ ബോധനം നടത്തുന്നതും ഇംഗ്ലീഷ് മീഡിയം ക്ലാസുകൾക്ക് മൂല്യ ചോ൪ച്ച ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ പല കോണുകളിൽ നിന്നും ശക്തമായ പ്രതിഷേധമുണ്ടായിരുന്നെങ്കിലും കാര്യമായ പരിഹാരം കാണാൻ വിദ്യാഭ്യാസ വകുപ്പിന് പറ്റിയിരുന്നില്ല. കഴിഞ്ഞ വ൪ഷം ലക്ഷദ്വീപ് വിദ്യാഭ്യാസ റിവ്യൂ മീറ്റിങ്ങിൽ എല്ലാ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും സിബിഎസ്ഇയിലേക്ക് മാറ്റാൻ തീരുമാനമായെങ്കിലും കോവിഡ് കാരണം നടപടികൾ തുടങ്ങിയില്ലായിരുന്നു.

ഈ അകാദമിക വ൪ഷം 1 മുതൽ 8 വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ഒമ്പതാം ക്ലാസുകൾ 2022-23 അക്കാദമിക വർഷത്തിലും പത്താം ക്ലാസ് 2023-24 അക്കാദമിക വർഷത്തിലും സിബിഎസ്ഇ യിലേക്ക് മാറും. എന്നാൽ സ്വന്തമായി പാഠപദ്ധതിയില്ലാത്ത ലക്ഷദ്വീപ്, മലയാളം മീഡിയം കേരള സിലബസിൽ തുടരും. പ്രൈമറി ക്ലാസുകളിലെങ്കിലും ദ്വീപിൻ്റെ സാഹിത്യവും പരിസരവും ഉൾപ്പെടുത്തി പാഠ്യപദ്ധതി രൂപീകരിക്കാൻ മുറവിളി ഉയർന്നുവെങ്കിലും വടക്കേ ഇന്ത്യൻ ഉദ്യോഗസ്ഥർ അതിനെ നിരാകരിച്ചിരുന്നു. എന്നാൽ 2019-20 അക്കാദമിക വർഷം പ്രൈമറി ക്ലാസുകളിൽ അധികവായനക്ക് പ്രാദേശിക പാഠപുസ്തകം രൂപീകരിക്കാൻ ദ്വീപിലെ സാഹിത്യകാരെയും അധ്യാപകരെയും ഉൾപ്പെടുത്തിയ വിദഗ്ദ്ധ സമിതിയെ നിയമിക്കുകയും സമിതി വിഭവങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ ഇടയ്ക്ക് മാറിയതോടെ തുടർനടപടി ഉണ്ടാവാതെ ഇത് ഫയലിൽ ഉറങ്ങുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY