DweepDiary.com | ABOUT US | Saturday, 20 April 2024

ദ്വീപിനെ കണ്ണീരണിയിച്ച് ഭരണകൂടം - ഇരുട്ടിൻ്റെ മറവിൽ എത്തി മീൻ പിടിത്തക്കാരൂടെ പാണ്ടികശാലകൾ തകർത്തു

In main news BY Admin On 27 April 2021
കവരത്തി: ദ്വീപ് ഉണ്ടായ കാലം മുതൽ ദ്വീപിലെ കടപ്പുറങ്ങൾ നിറയെ ബോട്ടുകളും അവ പരിപാലിക്കാനും മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാനും പരമ്പരാഗത രീതികളിൽ വമ്പൻ പാണ്ടികാശാലകൾ ദ്വീപുകളിൽ നിർമ്മിച്ചിരുന്നു. പണ്ടാര ഭൂമിയോ അല്ലെങ്കിൽ പ്രത്യേക തീരദേശ നിയന്ത്രണ പരിധിയിലുള്ള ഭൂമിയെങ്കിൽ കൂടി അത് കാലാകാലങ്ങളിൽ മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ച് വന്നിരുന്നു. എന്നാൽ ഇന്നലെ ഉണ്ടായ നടപടി ആരെയും കണ്ണീരിലാക്കുന്നതായിരുന്നു. അവർ അദ്ധ്വാനിച്ച് ഉണ്ടാക്കിയ സർവ്വ സാമഗ്രികളും ഭരണകൂടം നശിപ്പിക്കുന്ന കാഴ്ചയാണ് ദ്വീപ് സാക്ഷിയായത്. അതിനിടെ പോലീസ് ലക്ഷദ്വീപ് പാരിസ്ഥിതിക നിയമം ലംഘിച്ചത് കൂടിയായതോടെ വേലി തന്നെ വിളവ് തിന്നുന്നു എന്ന ആക്ഷേപം ഉണ്ടായി. പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ കത്തിക്കുന്നത് ലക്ഷദ്വീപ് പാരിസ്ഥിക നിയമപ്രകാരം കുറ്റകരമാണ്. 500 മുതൽ 5000 രൂപ വരെ പിഴ അടക്കേണ്ടി വരുന്ന കുറ്റം. പോലീസ് ആവട്ടെ നശിപ്പിച്ച ഉപകരണങ്ങൾ തീ ഇട്ടു. തീരദേശം മുഴുവൻ ദാമൻ ദിയൂ മാത്യകയിൽ പുതിയ അഡ്മിനിസ്ട്രേറ്റർ കുടി ഒഴിപ്പിക്കുന്നു എന്നതാണ് പ്രധാന ആരോപണം. ദാമനിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയും തൻ്റെ ഇഷ്ടക്കാരുടെ ഉടമസ്ഥതയിൽ കുത്തക സ്ഥാപനങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.

വിനോദ സഞ്ചാര വികസനത്തിൻ്റെ പേരിലാണ് പുതിയ നടപടി. രാത്രി കർഫ്യൂ നിലനിൽക്കുന്നതിനാൽ ജനങ്ങൾ പുറത്തിറങ്ങാത്ത സമയത്താണ് പോലീസും ജെസിബി അടക്കമുള്ള സന്നാഹങ്ങളോടെ എത്തി തീരത്തെ ഷെഡുകൾളും ബോട്ടുകളും നശിപ്പിച്ചത്. മത്സ്യ തൊഴിലാളികൾക്ക് ആവശ്യമായ പുനരധിവാസം നടത്താതെ നടപ്പിലാക്കിയ നടപടിയിൽ മത്സ്യതൊഴിലാളികളുടെ സംഘടനകൾ കനത്ത പ്രതിഷേധത്തിൽ ആണ്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ദ്വീപുകൾ കൂടുതൽ പ്രതിഷേധങ്ങൾക്ക് സാക്ഷിയാകും.

2010 കാലഘട്ടത്തിൽ മത്സ്യ തൊഴിലാളികൾ കവരത്തിയിൽ നടത്തിയ സമരം വലിയ ജനശ്രദ്ധ നേടിയിരുന്നു. അന്ന് കവരത്തി ദ്വീപിലെക്ക് പ്രവേശിക്കാനുള്ള ലഗൂൺ എൻട്രൻസ് ബോട്ടുകളും വലകളും ഉപയോഗിച്ച് അടച്ചിരുന്നു. ദ്വീപിലേക്ക് എത്തിയ വിനോദ സഞ്ചാരികളും യാത്രക്കാരും പുറംകടലിൽ കുടുങ്ങിയതോടെ സമ്മർദ്ദത്തിലായ ഭരണകൂടം മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നടപടി എടുത്തിരുന്നു.
_________
ലക്ഷദ്വീപിലെ ഭരണകൂട നടപടിയെ ക്കുറിച്ച് രാജേഷ് കല്ലേരി എഴുതുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY