DweepDiary.com | ABOUT US | Friday, 29 March 2024

മക്രാൻ തീരത്ത് നിന്ന് വരുന്ന ബോട്ട് ലക്ഷദ്വീപ് കടലിൽ പിടിച്ചെടുത്ത് നാവിക സേന - ശ്രീലങ്കയിലേക്കോ മാലിദ്വീപിലെക്കോ ഇന്ത്യയിലേക്കോ ആണ് ലഹരി കടത്താൻ ശ്രമിച്ചത് എന്ന് സംശയം

In main news BY Admin On 19 April 2021
കൊച്ചി: അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയുടെ വന്‍ ലഹരി മരുന്നു വേട്ട. രാജ്യാന്തര വിപണിയില്‍ 3000 കോടി രൂപ വിലവരുന്ന 300 കിലോഗ്രാം ലഹരിമരുന്നാണ് ഐഎന്‍എസ് സുവര്‍ണ, പെട്രോളിങ്ങിനിടെ കടലില്‍ വച്ചു പിടിച്ചെടുത്തത്. സംശയകരമായ സാഹചര്യത്തില്‍ കണ്ട മൽസ്യബന്ധനബോട്ടിൽ നാവിക സേനാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. അഞ്ച് ശ്രീലങ്കൻ മൽസ്യ തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

കൂടുതല്‍ അന്വേഷണത്തിനായി ബോട്ടിനെ കൊച്ചി തീരത്തേക്ക് അടുപ്പിച്ചിട്ടുണ്ട്. മക്രാന്‍ തീരത്തു നിന്ന് ഇന്ത്യന്‍ തീരത്തേക്കോ ശ്രീലങ്കയോ മാലിദ്വീപുകളെയോ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു കപ്പലെന്നാണ് വ്യക്തമാകുന്നത്. രാജ്യാന്തര ബന്ധമുള്ള ഭീകരവാദ, ക്രിമിനല്‍ സംഘങ്ങൾക്ക് ഇതുമായി ബന്ധമുണ്ടോെന്ന് അന്വേഷിക്കും. മാക്രാൻ പാകിസ്താൻ്റെയും ഇറാൻ്റേയും അതിർത്തിയിലുള്ള ഒരു തീരപ്രദേശമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY