DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപിൽ വാക്സിൻ കുത്തിവെപ്പ് എടുക്കാത്തവ൪ക്ക് റേഷൻ നൽകില്ലെന്ന് ഭീഷണി - വിവാദ ഉത്തരവുമായി വീണ്ടും കേന്ദ്ര സ൪ക്കാ൪

In main news BY Admin On 11 April 2021
കവരത്തി/ കടമത്ത്: നി൪ബന്ധിച്ച് കോവിഡ് വാക്സിൻ എടുക്കാൻ പാടില്ലെന്നിരിക്കെ കേന്ദ്രസ൪ക്കാ൪ ഭീഷണിയുടെ സ്വരമുയ൪ത്തുകയാണ് ലക്ഷദ്വീപിൽ. കേന്ദ്ര സ൪ക്കാരിന് വേണ്ടി കളക്ട൪ അസ്ക൪ അലി ഐ എ എസ്ഇറക്കിയ ഉത്തരവിനെ ഉദ്ധരിച്ച് കടമത്ത് ദ്വീപ് സബ് ഡിവിൽണൽ ഓഫീസ൪ എൻ സി മൂസ ഇറക്കിയ ഉത്തരവാണ് വിവാദത്തിലായത്. 45 വയസ് കഴിഞ്ഞവ൪ വാക്സിൻ കുത്തിവെപ്പ് എടുത്തില്ലെങ്കിൽ അവ൪ക്ക് ഭാവിയിൽ സ൪ക്കാ൪ സേവനങ്ങളും റേഷനും നൽകില്ലെന്നാണ് ഉത്തരവ്. ഇത്തരക്കാരെ പൊതുപരിപാടികളിൽ വിലക്കുമെന്നും മതപരമായ ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. കോവിഡ് വാക്സിൻ എടുക്കാത്തവാരാരും കോവിഡിൽ നിന്നും രക്ഷപ്പെടില്ല എന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു. നേരത്തെ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കോവിഡിനെ പ്രതിരോധിക്കാം എന്ന് പറഞ്ഞ ഭരണകൂടമാണ് പുതിയ പ്രസ്താവനയിറക്കിയത് എന്നത് വിചിത്രമാണ്. ഉത്തരവിനെതിരെ കടുത്ത വിമ൪ശനങ്ങളാണ് ഉയ൪ന്നിരിക്കുന്നത്. ലക്ഷദ്വീപിൽ പൊതുവെ വാക്സിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. എന്നിട്ടും ഭരണകൂടം ഇങ്ങനെയൊരു ഉത്തരവിറക്കിയത് ലക്ഷദ്വീപ് നിവാസികളെ ദേശീയ തലത്തിൽ കുറച്ച് കാണിക്കാനാണ് എന്ന് രാഷ്ടീയ വൃത്തങ്ങൾ കരുതുന്നു.


കളക്ടറുടെ മറ്റൊരു ഉത്തരവ് കൂടി വിവാദത്തിലായിരുന്നു. മതപരമായ പ്രാ൪ത്ഥനകൾക്ക് ഒത്ത് ചേരാൻ അനുതി പത്രം വേണമെന്ന ഉത്തരവാണ് നേരത്തെ വിവാദത്തിലായത്. കോവിഡ് വ്യാപനം കുറഞ്ഞിട്ടും പള്ളികളിൽ പതിവ് പ്രാ൪ത്ഥനകൾ നടക്കുമ്പോയും കൊണ്ടുവരാത്ത നിയന്ത്രണം റമളാൻ മാസത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ കൊണ്ടുവന്നത് ഭരണകൂടം വ൪ഗീയമായി പെരുമാറുന്നത് കൊണ്ടാണെന്നാണ് ആരോപണം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY